എഡിറ്റര്‍
എഡിറ്റര്‍
‘അപ്പോ എങ്ങനാ തുടങ്ങുകയല്ലേ?’; കേരള ബ്ലാസ്‌റ്റേഴ്‌സുമായി കരാറില്‍ ഒപ്പിട്ട സന്തോഷം പങ്കിട്ട് സി.കെ വിനീത്
എഡിറ്റര്‍
Wednesday 5th July 2017 7:29pm

കോഴിക്കോട്: ഐ.എസ്.എല്ലിന്റെ പുതിയ സീസണിലേക്ക് ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ ടീമില്‍ നിലനിര്‍ത്തിയ താരം സി.കെ വിനീത് ടീമുമായി കരാറിലൊപ്പിട്ടു. ടീമുമായി സൈന്‍ ഇന്‍ ചെയ്ത വിവരം വിനീത് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പുറത്തു വിട്ടത്.

കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറില്‍ ഒപ്പിടാന്‍ കഴിഞ്ഞതിലും വീണ്ടു കേരളത്തിലെത്താന്‍ കഴിയുന്നു എന്നതിലും വളരെയധികം സന്തോഷമുണ്ടെന്നും വിനീത് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സ്റ്റേഡിയത്തിലെ ആര്‍ത്തിരമ്പുന്ന മഞ്ഞക്കടല്‍ കാണുന്നതിനായി കാത്തിരിക്കുകയാണെന്നും വിനീത് പറയുന്നു. ഐ.പി.എല്ലും ഐ ലീഗും മെര്‍ജ് ചെയ്യുന്നതിന്റെ ഭാഗമായി ബംഗളൂരു എഫ്.സി സൂപ്പര്‍ ലീഗിന്റെ ഭാഗമാവുകയായിരുന്നു. പുതിയ സീസണില്‍ ഒരു ടീമിന് രണ്ട് താരങ്ങളെ മാത്രമേ നിലനിര്‍ത്താന്‍ കഴിയൂ. ഇതോടെ വിനീതിനേയു മെഹ്താബ് ഹുസൈനേയും നിലനിര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സ് തീരുമാനിക്കുകയായിരുന്നു.


Also Read: ലുങ്കി മടക്കിക്കുത്തി പാടത്തെ ചെളിയിലിറങ്ങി സി.കെ വിനീത്; കണ്ണൂര്‍ കൊമ്പന്റെ പാടത്തെ പണി സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്


ഐ ലീഗിലെ തന്റെ ക്ലബ്ബിനോടും ആരാധകരോടും വിട പറഞ്ഞുള്ള വിനീതിന്റെ കഴിഞ്ഞ ദിവസത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായിരുന്നു. കളിക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും തനിക്ക നീലപ്പട സമ്മാനിച്ച ഓര്‍മ്മകള്‍ വിലമതിക്കാനാകത്തതാണെന്നായിരുന്നു വിനീത് പറഞ്ഞത്.

ടീം ജേഴ്‌സി കൈപറ്റുന്നതിന്റെ ചിത്രവും വിനീത് ഫെയ്‌സ്ബുക്കില്‍ പങ്കു വെച്ചിട്ടുണ്ട്.

Advertisement