തിരുവനന്തപുരം: ഏജിസില്‍ നിന്ന് തന്നെ പുറത്താക്കാനുള്ള തീരുമാനത്തിന് വിശദീകരണവുമായി ദേശീയ ഫുട്‌ബോള്‍ ടീം അംഗം സി.കെ വിനീത്. കായിക താരത്തോട് ഇങ്ങനെ ചെയ്യുന്നത് ശരിയോ എന്ന ചോദ്യവുമായാണ് വിനീത് വിശദീകരണ കുറിപ്പ് നല്‍കിയിരിക്കുന്നത്.


Also read ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നും സി.പി.ഐ.എമ്മിന്റെ മികച്ച ഭരണ മാതൃക: അഞ്ചുവര്‍ഷത്തിനിടെ പരിഹാരമുണ്ടാക്കിയത് ഒട്ടേറെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് 


മതിയായ ഹാജരില്ലാത്തതിനാലാണ് വിനീതിനെ ഏജീസ് ഓഫീസിലെ ഓഡിറ്റര്‍ തസ്തികയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. നേരത്തെ താരത്തെ പുറത്താക്കുമെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ കളിയൊഴിവാക്കി ജോലി ചെയ്യില്ലെന്ന് താരം പ്രതികരിച്ചിരുന്നു. താരത്തെ പുറത്താക്കിയതായുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

പ്രൊബേഷന്‍ കാലാവധി നാല് വര്‍ഷം പൂര്‍ത്തിയാകുന്ന സ്ഥിതിക്ക് ഇനി പ്രൊബേഷന്‍ കാലം നീട്ടിനല്‍കാനാകില്ലെന്നാണ് ഏജീസിന്റെ ഉത്തരവില്‍ പറയുന്നത്. മതിയായ ഹാജരില്ലാത്തതിനാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

പിരിച്ചുവിട്ട നടപടി താന്‍ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് പ്രതികരിച്ചുകൊണ്ടാണ് വിനീത് പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറലിന് മറുപടി അയച്ചിരിക്കുന്നത്. ബെംഗളൂരു എഫ്.സിക്ക് വേണ്ടി കളിക്കുന്ന താന്‍ ഫെഡറേഷന്‍ കപ്പിന്റെ സെമിഫൈനല്‍ മത്സര ദിവസം രാവിലെയാണ് പുറത്താക്കല്‍ വിവരം അറിയുന്നതെന്നും താരം പറയുന്നു.


Dont miss കുട്ടിക്കടത്ത് ആരോപിച്ച് ജനക്കൂട്ടം ആറു പേരെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; സംഘര്‍ഷത്തിനിടയില്‍ സ്ത്രീയെ ബലാത്സംഗം ചെയ്തു


‘2012 ല്‍ സ്പോര്‍ട്സ് ക്വാട്ടയില്‍ ഏജീസ് ഓഫീസില്‍ ഓഡിറ്ററായി നിയമിക്കുമ്പോള്‍ കളിക്ക് തന്നെയായിരുന്നു തന്റെ പ്രഥമപരിഗണന. ഫുട്ബോള്‍ ഇന്ത്യയില്‍ വളരുന്ന കാലത്ത് അതിന്റെ ഭാഗമാകാന്‍ കഴിയുന്നത് ഭാഗ്യമായി കരുതുകയാണ്. ഒരു കായികതാരത്തോട് ഇത്തരത്തില്‍ പെരുമാറുന്നത് മറ്റ് എവിടെയും കാണാന്‍ കഴിയില്ല. ക്ലബിനും രാജ്യത്തിനുമായി കഴിഞ്ഞ 11 മാസവും നിരന്തരം കളിക്കുകയായിരുന്നു.’

‘2016 നവംബര്‍ അഞ്ചിന് ദോഹയില്‍ എ.എഫ്.സി കപ്പ് ഫൈനല്‍ കഴിഞ്ഞ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഐ.എസ്.എല്‍ മത്സരങ്ങള്‍, അതിന് ശേഷം ബെംഗളൂരു എഫ്.സിയുടെ ക്യാമ്പ് ജനുവരിയില്‍ ഐ ലീഗ് ഇങ്ങനെ തുടര്‍ച്ചയായി മത്സരങ്ങള്‍ക്കിടയില്‍ കുടുംബത്തോടൊപ്പം കുറച്ച് ദിവസം ചിലവഴിക്കാന്‍ പോലും കഴിഞ്ഞില്ല.’


You must read this ദുല്‍ഖറിന്റെ കുഞ്ഞു രാജകുമാരിക്ക് പേരിട്ടു; എന്താണെന്ന് അറിയേണ്ടേ? 


അങ്ങനെയുള്ള തനിക്ക് ഓഫീസില്‍ ജോലിക്ക് എത്താന്‍ എങ്ങനെ കഴിയും, തുടര്‍ച്ചയായി ഓഫീസില്‍ എത്തുന്നില്ല എന്ന ഏജീസ് ഓഫീസിന്റെ കത്തിന് ഞാന്‍ നേരത്തെ വിശദമായ മറുപടി നല്‍കിയിരുന്നുവെന്നും വിനീത് കത്തിലൂടെ പറയുന്നു.