എഡിറ്റര്‍
എഡിറ്റര്‍
സി.കെ വിനീതിനെ ഏജീസില്‍ നിന്ന് പിരിച്ചു വിട്ടു; നടപടി മതിയായ ഹാജറില്ലെന്ന് ചൂണ്ടിക്കാട്ടി
എഡിറ്റര്‍
Thursday 18th May 2017 2:14pm

 

തിരുവനന്തപുരം: ഇന്ത്യന്‍ ഫുട്ബോള്‍ താരവും കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍ ഹീറോയുമായ സി.കെ വിനീതിനെ ഏജിസില്‍ നിന്നും പിരിച്ച് വിട്ടു. നേരത്തെ ചൂണ്ടിക്കാട്ടിയ പ്രകാരം മതിയായ ഹാജറില്ലെന്ന് കാരണത്താലാണ് നടപടി.


Also read എത്ര പേര്‍ക്ക് കിടന്നു കൊടുത്തെന്ന് ചോദിച്ച സഹപാഠിയുടെ കരണം പൊട്ടിച്ചു; കറങ്ങി വന്നപ്പോള്‍ ഒന്നൂടെ പൊട്ടിച്ചു; അനുഭവം പങ്കുവെച്ച് സുരഭി


ഏജീസ് ഫുട്ബോള്‍ ടീമംഗവും ജീവനക്കാരനുമായ വിനീതിനെ പിരിച്ച് വിട്ടതായുള്ള ഉത്തരവ് ഏജീസ് പുറത്ത് വിട്ടു. നിലവില്‍ സസ്‌പെന്‍ഷനിലായിരുന്ന താരം ഫുട്ബോള്‍ മാറ്റിവെച്ച് ജോലിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

വിനീതിനെ പുറത്താക്കാന്‍ ഏജീസ് തീരുമാനിച്ചതായ് വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകളും ഫലം കണ്ടില്ലെന്നാണ് ഏജീസ് നടപടിയില്‍ നിന്ന് വ്യക്തമാക്കുന്നത്.

ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെയും ഐ ലീഗില്‍ ബംഗളൂരു എഫ്.സിയുടെയും താരമായ വിനീതിന് ലീഗ് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് ഏജീസില്‍ കൃത്യമായി പങ്കെടുക്കാന്‍ സാധിക്കാത്തത്. എന്നാല്‍ താരത്തിന് ആവശ്യമായ ലീവ് അനുവദിക്കാന്‍ ഏജീസ് തയ്യാറായതും ഇല്ല.


Dont miss മകളെ ‘കൊന്നത്’ അവളുടെ പേരിലുള്ള വീടിന് വേണ്ടി; ക്യാന്‍സര്‍ ബാധിച്ച് മരിച്ച 13കാരി സായ് ശ്രീയുടെ അമ്മ പറയുന്നു 


സ്പോര്‍ട്സ് ക്വാട്ടയിലാണ് തനിക്ക് ജോലി ലഭിച്ചതെന്നും പിന്നെ കളിക്കരുതെന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളതെന്നും നേരത്തെ പുറത്താക്കാനുള്ള തീരുമാനം വന്നപ്പോള്‍ വിനീത് പ്രതികരിച്ചിരുന്നു. കണ്ണൂര്‍ സ്വദേശിയായ വിനീതിന്റെ പ്രകടനത്തിന്റെ പിന്‍ബലത്തിലായിരുന്നു. ഐ.എസ്.എല്ലിലെ കഴിഞ്ഞ സീസണില്‍ കേരളം ഫൈനല്‍ വരെയെത്തിയത്.

Advertisement