Categories

സി.കെ മേനോന്‍ കോഴിക്കോട്ട് മുസ്‌ലിം പള്ളി നിര്‍മ്മിക്കുന്നു

മനാമ: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായി സി.കെ മേനോന്‍ കേരളത്തില്‍ മുസ്‌ലിം പള്ളി പണിയുന്നു. കോഴിക്കോടാണ് പള്ളി നിര്‍മ്മിക്കുന്നത്. ‘ പള്ളിയുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കയാണ്. രണ്ട്, മൂന്ന് മാസത്തിന് ശേഷം നിര്‍മ്മാണം പൂര്‍ത്തിയാകും. ഒരേസമയം 400 പേര്‍ക്ക പള്ളിയില്‍ ആരാധന നടത്താന്‍ സൗകര്യമുണ്ടാവും’ മേനോന്‍ പറഞ്ഞു.

1200 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഹിന്ദുസമുദായക്കാരന്‍ കേരളത്തില്‍ മുസ്്‌ലിം പള്ളി നിര്‍മിക്കുന്നത് ആദ്യമായാണെന്ന് മേനോന്‍ അവകാശപ്പെട്ടു. എട്ടാം നൂറ്റാണ്ടില്‍ ചേരമന്‍ രാജാവ് രാമവര്‍മ്മ കുലശേഖരയാണ് മുസ്‌ലിംകള്‍ക്കായി പള്ളി നിര്‍മ്മിച്ചത്. ഇതാണ് ആദ്യത്തെയും അവസാനത്തേതുമായി ഹിന്ദുമത വിശ്വാസി നിര്‍മ്മിച്ച പള്ളി.

പള്ളി നിര്‍മിക്കുന്നതിനു മുസ്്‌ലിം പണ്ഡിതരുടെയും മതനേതാക്കളുടെയും അനുമതി തേടിയിട്ടുണ്ട്. ‘ ദൈവം ഒന്ന് മാത്രമേയുള്ളൂ. മറ്റ് മതങ്ങളുടെ ഗുണത്തിനായി പ്രവര്‍ത്തിക്കേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്’ – മേനോന്‍ വ്യക്തമാക്കി.

പള്ളി നിര്‍മ്മാണത്തിന് അനുകൂലമായ കത്ത് മുസ് ലിം നേതാക്കളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. എല്ലാവരും പദ്ധതിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മുസ് ലിം പള്ളിക്ക് ശേഷം കൃസ്ത്യന്‍ പള്ളി നിര്‍മ്മിക്കാനും മേനോന് പദ്ധതിയുണ്ട്. ചര്‍ച്ചിനുള്ള സ്ഥലം നിശ്ചയിച്ചിട്ടുണ്ടെന്നും പക്ഷെ അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ദോഹ ആസ്ഥാനമായുള്ള ബെഹ്‌സാദ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് മേനോന്‍. 2006ലെ പ്രവാസി ഭാരതീയ അവാര്‍ഡും 2007ല്‍ സാമൂഹികസേവനത്തിന് പത്മശ്രീ അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.

17 Responses to “സി.കെ മേനോന്‍ കോഴിക്കോട്ട് മുസ്‌ലിം പള്ളി നിര്‍മ്മിക്കുന്നു”

 1. saritha

  sahibe dont be so good. we dont need any more mosque or mandir or chruch, please try to create jobs than building your image. this is simply bullshit.

 2. Ramachandran.k

  കളിയല്ല ആശാനെ കാരിയമ അറിഉമോ തനിക്കു അറിയില്ല .ചിന്തിക്കുക അത്ര മാത്രം

 3. Ramachandran.k

  ഒന്നും ഒനിനും പരിഹാരമല്ല

 4. Ramachandran.k

  പള്ളി വേണോ അമ്പലം പോരെ .എന്തിനാ വെറുതെ പണം ——-അക്കുനത്

 5. Ramachandran.k

  musalman how much makes hindu temples you know .

 6. yousuf

  if u have money ,please try to create jobs rather than creating unuual image or unusual pblms.

 7. Manoj

  Hi
  This is just for name sake he is doing. He could have done better ways like an orphanage or free treatment providing hospital for poor or something like that. May be providing jobs or creating job oriented education also helps people.

  Kerala is already havign enogh temple, mosque and churchs. and the religious leaders are still constructing new ones instead of doing good. really dont understand what abusiness man gets by doing this othre than a crap fame.

  Thanks.

 8. shereef

  Now there are enough mosques at calicut.Mr.Menon could have donated the money to any one of the orphenages or old aged homes irrespective of religion and caste.However I think Mr.Menon decided to bulid a mosque because of his immense wealth which he earned from arab countries.Perhaps gulf is the only place in the world anybody can start a buisness irrespective of their nationality,relgion and caste.In dubai you can see the people from all over the world.That shows the generosity of arabs.

 9. kalabhairavan

  ചേരമാന്‍ പള്ളിയെടുത്തത് സ്വാഭാവികമായ ഒരു ചരിത്ര ഗതിയുടെ ഭാഗമായിരുന്നു.
  എന്നാല്‍ മേനോന്‍ എത്ര പള്ളിയെടുത്താലും അത് ചരിത്രത്തിന്റെ ഭാഗമാവില്ല.
  കാരണം, ചരിത്രം ഒരിക്കലും മൂലധന നിര്‍മ്മിതമല്ല.

 10. ali

  രാമ ചന്ദ്രാ വര്‍ഗീയത കളയൂ മകനേ സ്നേഹത്തിന്റെ മതം പുല്‍കൂ

 11. ali

  മൂലധനവും മാങ്ങതോലിയുമോന്നുമല്ലകാര്യം ഭൈരവ സ്നേഹമാണ് കാര്യം

 12. ashraf

  Mr ck മേനോനെ ഇവിടെ ആവശ്യത്തിനു പള്ളികളുണ്ട് ,തനിക്കു അറബികളുടെ കയ്യില്‍ നിന്നു പണം കിട്ടിയിട്ടുണ്ടെങ്കില്‍ ….
  “പള്ളി നിര്‍മിക്കുന്നതിനു മുസ്്‌ലിം പണ്ഡിതരുടെയും മതനേതാക്കളുടെയും അനുമതി തേടിയിട്ടുണ്ട്”.
  ഏത്? മുജാഹിദ് ജമാത് പണ്ഡിതന്മാര്‍ തരും അനുമതി കിട്ടും ..
  നബിയുടെ കാലത്തും ഇത് പോലെ പളികലുണ്ടാക്കിയിടുണ്ട് ..
  മുസ്ലിംകള്‍ ഇത്തരം പ്രവണതക്ക് എതിരെ ജകരൂകരവന്ന്ണം
  ഖുറാനില്‍ നോക്കിയാല്‍ ഇതിന്റെ എല്ലാ വശങ്ങളും മനസ്സിലാവും

 13. o,m,joseph

  ..കേരളത്തില്‍ മറ്റൊരു ബാബാരിമാഴ്ജിത് ദയവായി ഒഴിവാക്കുക.മറ്റൊരു ചേരമാന്‍ ആകാനുള്ള മോഹം ഉപെഷിക്കുക. അന്നെതെ കേരളവും ഇന്നെത്തെ കേരളവും തമ്മില്‍ ഒരുപാടു വെയ്ത്യസേമുണ്ടേ.ഒരേ മതനെങ്ങള്‍ തമ്മില്‍ ഒരുപാടു ഗൃപ്പുണ്ടേ അവെര്‍ക്കെല്ലാം ഇഷെട്ടേം പോലെ പള്ളിയും അമ്ബെലെങ്ങളും ഉണ്ടേ. പെരുണ്ടാക്കെനെങ്കില്‍ ആ പനേം കൊണ്ടേ
  പത്തുപേര്‍ക്ക് തൊഴില് കൊടുക്ക്‌.പുന്നിയം കിട്ടും. ഈ പള്ളി നാളെത്തെ തീക്കൊല്ലിയാകും.
  തീര്‍ച്ച.

 14. tpr

  പണം കൂടുതല്‍ കയിലുന്ടെങ്കില്‍ പാവങ്ങളെ പറ്റി ഓര്‍ക്കുക

 15. Axilrode

  മേനോന്‍ സര്‍ സുന്നത് ചെയ്യുമോ? ഇതു ആരെ സുഖിപ്പിക്കാന്‍?
  അറബിയെ കളിപ്പിക്കാന്‍ ഉള്ള പണി, മിടുക്കന്‍
  ഒരു ഹോസ്പിടല്‍ പണിഞ്ഞാല്‍ എത്ര നന്നായിരുന്നു!

 16. sam

  ഇന്യിപ്പോ മേനോന്‍ സാറ് സുന്നത് ചെയ്തിട്ടുണ്ടോ എന്ന് നമുക്കറിയില്ലല്ലോ…
  മാഷെ പോയി വല്ല വൃദ്ധ സടനമെങ്ങനും പണിയാന്‍ നോക്ക്… പുണ്യം കിട്ടി മരിക്കണമെങ്കില്‍…

 17. VNK Menon kodungallur

  ഡിയര്‍ വുവേര്സ്,
  എന്റെ എക്സ്പീരിഅന്സില്‍, പാരംപര്യമയീ കൊടുങ്ങല്ലൂരിലെ എല്ലാ രാജാക്കന്മാരും അവരുടെ ഇന്നതെ തലമുറകള്‍ അടക്കം ക്രാക്കുകലായിരുന്നു അല്ലെങ്ങില്‍ ആണ്. ചേരമാന്‍ പെരുമാളും വ്യത്യസ്തമല്ല – ഒരു ക്രാക്ക് ആയിരുന്നു. അതിനുശേഷം ഈ സി കെ മേനോനും ഒരു ക്രാക്ക് ആണ് എന്നതു സത്യം ആണ്. വേറെ പല മനുഷ്യന് പ്രയോജനകരമായ കാര്യവും ചെയ്യാമായിരുന്നു. ഇതു വെറും പബ്ലിസിറ്റി സ്ടുന്റ്റ് മാത്രം, തിരഞ്ഞെടുപിന്നു നില്‍കാന്‍ പ്ലാന്‍ ഉണ്ടാവും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.