എഡിറ്റര്‍
എഡിറ്റര്‍
ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നത് പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയതിന് ശേഷം: സി.കെ ജാനു
എഡിറ്റര്‍
Tuesday 14th January 2014 12:57pm

janu

കൊച്ചി: ആം ആദ്മി പാര്‍ട്ടിയുടെ ഭാഗമാകുന്ന കാര്യം പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി തീരുമാനിക്കുമെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ ജാനു.

നിലവില്‍ ആം ആദ്മി നേതൃത്വവുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും ജാനു അറിയിച്ചു. എ.എ.പിയുമായി യോജിക്കാന്‍ പറ്റുന്ന മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജാനു വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ആദിവാസി ഗോത്രമഹാസഭ നേതാക്കളായ ജാനുവും ഗീതാനന്ദനും ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നതായി വാര്‍ത്ത വന്നത്.

എഴുത്തുകാരി സാറാ ജോസഫ് എ.എ.പിയില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു ജാനുവും ഗീതാനന്ദനും പാര്‍ട്ടിയില്‍ ചേരുന്നതായി വാര്‍ത്ത വന്നത്.

ഇവര്‍ക്ക് പുറമെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ മുന്‍ പെഴ്‌സണല്‍ സ്റ്റാഫംഗം ഷാജഹാനും ആം ആദ്മി പാര്‍ട്ടിയുടെ അംഗത്വമെടുക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് സാഹിത്യകാരി സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. പാര്‍ട്ടി തൃശ്ശൂരില്‍ നടത്തിയ താലൂക്ക് ജനസഭയില്‍ വെച്ചാണ് സാറാ ജോസഫിന് അംഗത്വം നല്‍കിയത്.

‘സ്വരാജിനായി ആം ആദ്മി പാര്‍ട്ടി’ എന്നെഴുതിയ തൊപ്പി പാര്‍ട്ടി സ്‌റ്റേറ്റ് കണ്‍വീനര്‍ മനോജ് പദ്മനാഭന്‍ സാറാജോസഫിനെ അണിയിച്ചു.

Advertisement