Categories

മോഹന്‍ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസ് നേതാവയച്ച കത്ത് പുറത്ത്

ന്യൂദല്‍ഹി: ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവതിനെ ഇന്ത്യയുടെ രാഷ്ട്രപതിയാക്കണമെന്ന ശിവസേനയുടെ നിര്‍ദേശത്തെ പിന്തുണച്ച് പ്രധാനമന്ത്രി കോണ്‍ഗ്രസ് നേതാവിന്റെ കത്ത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായ സി.കെ ജാഫര്‍ ഷറീഫാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചത്.

‘മോഹന്‍ഭഗവതിന്റെ പേര് രാഷ്ട്രപതി സ്ഥാനത്തേക്കു പരിഗണിക്കുന്നതില്‍ ആര്‍ക്കും തെറ്റുകാണാനാവില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.’ എന്നാണ് അദ്ദേഹം കത്തില്‍ പറയുന്നത്.


Must Read: മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടിങ് മെഷീന്‍ അട്ടിമറി അന്വേഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് 


ഇന്ത്യന്‍ ഭരണഘടനയോടു മോഹന്‍ഭഗവതിനുള്ള പ്രതിജ്ഞാബദ്ധതയെ അദ്ദേഹം കത്തില്‍ വാനോളം പുകഴ്ത്തുന്നുമുണ്ട്. ‘അദ്ദേഹത്തിന്റെ ദേശഭക്തിയെയും ഇന്ത്യന്‍ ജനതയോടുള്ള അര്‍പ്പണത്തെയും ഭരണഘടനയോടും ജനാധിപത്യത്തോടുമുള്ള പ്രതിജ്ഞാബദ്ധതയെയും കുറിച്ച് ഒട്ടും സന്ദേഹപ്പെടേണ്ടതില്ല. ‘ എന്നും കത്തില്‍ അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഭഗവത് പ്രസിഡന്റിന്റെ കസേരയിലിരുന്നാല്‍ മുസ്‌ലീങ്ങള്‍ക്ക് ഭയന്ന് ജീവിക്കേണ്ടിവരുമെന്ന വാദത്തെയും അദ്ദേഹം കത്തില്‍ എതിര്‍ക്കുന്നുണ്ട്. ‘ഒരു മുസ്‌ലീം എന്ന നിലയില്‍, രാജ്യത്തെ ന്യൂനപക്ഷ സമുദായത്തില്‍ ജീവിക്കുന്നയാളെന്ന നിലയില്‍ മോഹന്‍ ഭഗവതിന്റെ പേര് പരിഗണിക്കുന്നതില്‍ ന്യൂനപക്ഷങ്ങള്‍ ഒട്ടും ഭയപ്പെടേണ്ട എന്നാണ് എനിക്കു തോന്നുന്നത്.’ അദ്ദേഹം പറയുന്നു.


Also Read: ഗുജറാത്തിലെ വഡാവലിയിലെ വര്‍ഗീയ കലാപം മുസ്‌ലീങ്ങളെ ലക്ഷ്യമിട്ട് മുന്‍കൂട്ടി ആസൂത്രണം ചെയ്തത്: കാര്യകാരണങ്ങള്‍നിരത്തി വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് 


Tagged with: