തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ സ്ഥാനാര്‍ഥിയാക്കണമോ എന്ന കാര്യം തീരുമാനിക്കേണ്ടത് സി.പി.ഐ അല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്‍ വ്യക്തമാക്കി.

തുടര്‍ച്ചയായി രണ്ടു തവണ മത്സരിച്ചവര്‍ക്കും പത്തുവര്‍ഷത്തോളം ജനപ്രതിനിധികളായിരുന്നവര്‍ക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കേണ്ടെന്നാണ് സി.പി.ഐയുടെ തീരുമാനം. തിരുവനന്തപുരം കേസരി സ്മാരക ട്രസ്റ്റിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചന്ദ്രപ്പന്‍.