കോട്ടയം: മുന്നണിയിലെ എല്ലാ ഘടകകക്ഷികള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍. ഒരുനേതാവിന് മാത്രം അധികപ്രാധാന്യം നല്‍കുന്നത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും സെക്രട്ടറി പറഞ്ഞു.

ബിഷപ്പുമാര്‍ക്കെതിരായ പരസ്യമായ പ്രസ്താവന തദ്ദേശതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക ദോഷംചെയ്തിട്ടുണ്ട്. ന്യൂനപക്ഷസമുദായവുമായുണ്ടായ അഭിപ്രായവ്യത്യാസം ചര്‍ച്ചചെയ്തു പരിഹരിക്കാന്‍ ശ്രമിക്കണമെന്നും ചന്ദ്രപ്പന്‍ വ്യക്തമാക്കി.