മധുര: ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പി.ഡി.പി ലീഗല്‍ സെല്‍ ചെയര്‍മാന്‍ സി.കെ.അബ്ദുള്‍ അസീസിന് ജാമ്യം ലഭിച്ചു. മധുര പ്രത്യേക കോടതിയാണ് ജാമ്യം പി.ഡി.പി നേതാവിന് ജാമ്യം നല്‍കിയത്.

1994ലാണ് കേസിനാസ്പദമായ സംഭവം നടന്നിരുന്നത്. ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയുടെ വ്യാജ ഡിമാന്‍ഡ് ഡ്രാഫ്റ്റുകളുണ്ടാക്കി 98 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് സി.കെ.അബ്ദുള്‍ അസീസിനെതിരയുള്ള കേസ്. സപ്തംബര്‍ മൂന്നിന് ബാഗ്ലൂരില്‍ വെച്ചായിരുന്നു സി.ബി.ഐ
സി.കെ.അബ്ദുള്‍ അസീസിനെ അറസ്‌റ് ചെയ്തത്.