കോഴിക്കോട്: തനിക്കെതിരേയുള്ള സി ബി ഐ കേസ് അവസാനിക്കുന്നതുവരെ രാഷ്ട്രീയരംഗത്തു നിന്നും വിട്ടുനില്‍ക്കുകയാണെന്ന് പി ഡി പി നേതാവ് സി കെ അബ്ദുള്‍ അസീസ്. 1994ലെ ബാങ്ക് തട്ടിപ്പ്‌കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റിലായത്.

വ്യാജരേഖകള്‍ ചമച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മധുരശാഖയില്‍ നിന്നും പണംതട്ടാന്‍ ശ്രമിച്ചുവെന്നതാണ് അബ്ദുള്‍ അസീസിനെതിരേയുള്ള കുറ്റം. പി ഡി പിയുടെ നയരൂപീകരണ സമിതി ചെയര്‍മാനായിരുന്നു അബ്ദുള്‍ അസീസ്. 2008ല്‍ മധുരയിലെ പ്രത്യേക കോടതി അബ്ദുള്‍ അസീസിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.