ന്യൂദല്‍ഹി: യു.പി.എസ്.സി അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയില്‍ കര്‍ണ്ണാടക സ്വദേശിനി കെ.ആര്‍ നന്ദനിക്ക് ഒന്നാം റാങ്ക്. മലയാളി വിദ്യാര്‍ത്ഥികള്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച പരീക്ഷയില്‍ ദേശീയ തലത്തില്‍ 13ാം റാങ്കാണ് കേരളത്തില്‍ ഒന്നാമതെത്തിയ വിദ്യാര്‍ത്ഥിക്ക് ലഭിച്ചത്.


Also read ‘അവസര വാദമേ നിന്റെ പേരോ അര്‍ണബ്’; അര്‍ണബിനെ തിരിഞ്ഞു കൊത്തി പഴയ നിലപാടുകള്‍; ഇരട്ടത്താപ്പിന്റെ മുഖം തുറന്നു കാട്ടുന്ന വീഡിയോ വൈറലാകുന്നു


ആദ്യ മുപ്പത് റാങ്കില്‍ മൂന്ന് മലയാളികളാണുള്ളത്. കണ്ണൂര്‍ പരിയാരം സ്വദേശി ജെ അതുല്‍ 13ാം റാങ്ക് നേടിയപ്പോള്‍. എറണാംകുളം സ്വദേശി ബി സിദ്ധാര്‍ത്ഥ് 15ാം റാങ്കും കോഴിക്കോട് നിന്നുള്ള ബി എ ഹംന മറിയം 28ാം റാങ്കും സ്വന്തമാക്കി.
ദേശീയ തലത്തില്‍ രണ്ടാം സ്ഥാനം അന്‍മോള്‍ ഷെര്‍ സിങ് ബേദിയ്ക്കാണ്. മൂന്നാം റാങ്ക് ജി റോണങ്കിയും കരസ്ഥമാക്കി. 1099 പേരെയാണ് ഐ.എ.എസ്. ഐ.എസ്.എഫ്, ഐ.പി.എസ് എന്നിവയിലേക്കും വിവിധ കേന്ദ്ര സര്‍വിസുകളിലേക്കും ശുപാര്‍ശ ചെയ്തിട്ടുള്ളത്. 220 പേരെ വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.


Dont miss ‘ആണ്‍ മയിലിന്റെ കണ്ണീര്‍ കുടിച്ചാണ് മയില്‍ ഗര്‍ഭിണിയാകുന്നത്’; ബ്രഹ്മചാരിയായത് കൊണ്ടാണ് മയിലിനെ ദേശീയപക്ഷിയാക്കിയതെന്ന് രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി