divyadarsini ias from chennaiന്യൂദല്‍ഹി: ഇന്ത്യന്‍ സിവില്‍ സര്‍വ്വീസസ് പരീക്ഷയുടെ ചരിത്രത്തില്‍ ആദ്യമായി ഒന്നും രണ്ടും റാങ്കുകള്‍ പെണ്‍കുട്ടികള്‍ സ്വന്തമാക്കി. ചെന്നൈ സ്വദേശി എസ്.ദിവ്യദര്‍ശിനി ഒന്നാംറാങ്കും ഹൈദരാബാദിലെ ശ്വേത മൊഹന്തി രണ്ടാംറാങ്കും കരസ്ഥമാക്കി.

ചെന്നൈയിലെ ഡോ.അംബേദ്കര്‍ നിയമ സര്‍വ്വകലാശാലയിലെ മുന്‍ വിദ്യാര്‍ത്ഥിയാണ് ദിവ്യദര്‍ശിനി. ഹൈദരാബാദിലെ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ് ശ്വേത. ചെന്നൈയിലെ സ്വകാര്യ ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ ആര്‍.വി വരുണ്‍ കുമാറിനാണ് മൂന്നാംറാങ്ക്.

മലയാളിയായ അഭിരാം ജി ശങ്കറിനാണ് നാലാം റാങ്ക്. ആദ്യ രണ്ടു റാങ്കുകള്‍ പെണ്‍കുട്ടികള്‍ക്കാണെങ്കിലും ആദ്യത്തെ 25 സ്ഥാനങ്ങളില്‍ ഇരുപതും ആണ്‍കുട്ടികള്‍ കരസ്ഥമാക്കി. യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ സൈറ്റിലൂടെ ഫലമറിയാം.