എഡിറ്റര്‍
എഡിറ്റര്‍
റമദാന്‍ കാലത്ത് അപകടങ്ങളും അഗ്‌നിബാധയും; സുരക്ഷ നിര്‍ദ്ദേശങ്ങളുമായി സിവില്‍ ഡിഫന്‍സ് വെബ്‌സൈറ്റ്
എഡിറ്റര്‍
Thursday 1st June 2017 2:56pm

റിയാദ് : റമദാന്‍ കാലത്ത് അപകടങ്ങളും അഗ്‌നിബാധയും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ സുരക്ഷ നിര്‍ദ്ദേശങ്ങളുമായി സിവില്‍ ഡിഫന്‍സ് വെബ്‌സൈറ്റ് രംഗത്ത്.

പൊതു ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി അനവധി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങല്‍ സിവില്‍ ഡിഫന്‍സ് വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. വീട്ടമ്മമാരും വീട്ടുജോലിക്കാരും നോമ്പ് തുറയുടെയും അത്താഴത്തിന്റെയും സമയത്ത് അതീവ ശ്രദ്ധ ചെലുത്തണമെന്നും എണ്ണ നിറച്ച പത്രങ്ങളില്‍ ധൃതിയില്‍ അശ്രദ്ധയായുള്ള പാചകം വന്‍ അപകടം വിളിച്ചു വരുത്തുമെന്നും സിവില്‍ ഡിഫന്‍സ് മേധാവി സുലൈമാന്‍ ബിന്‍ അബ്ദുള്ള അല്‍ അംറോ പറയുന്നു.

പ്രാദേശിക അന്തര്‍ദേശീയ ചാനലുകള്‍, പത്രമാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ തുടങ്ങിയ മാധ്യമങ്ങളിലൂടെ സാധാരണക്കാര്‍ക് മനസിലാകുന്ന വിധം ഗാര്‍ഹിക അപകടങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷ നിര്‍ദേശങ്ങള്‍ വളരെ ലളിതമായി പ്രചരിപ്പിക്കും.

പാചകത്തിനും മറ്റും ഉപയോഗിക്കുന്ന യന്ത്രങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന സ്ഥലങ്ങളും സമയങ്ങളും, വാഷിംഗ് മെഷിന്‍, വാക്വീ ക്‌ളീനര്‍,സ്റ്റവ്വ് എന്നിവടങ്ങളില്‍ നിന്നെല്ലാം കുട്ടികളെ അകറ്റി നിര്‍ത്തണമെന്നും എല്ലാ വീടുകളിലും അഗ്‌നിശമന ഉപകരണങ്ങള്‍ സൂക്ഷിക്കണമെന്നും വെബ്‌സൈറ്റില്‍ നിര്‍ദ്ദേശിക്കുന്നു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്

Advertisement