കണ്ണൂര്‍: കെ.സുധാകരന്‍ എം.പി കോടതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും രംഗത്ത്. തനിക്കെതിരെ കോടതികള്‍ എന്തിനാണ് ഇങ്ങനെ ക്ഷോഭിക്കുന്നത്. സുധാകരന്‍ കേസിനെ ഭയക്കുന്നതെന്തിനെന്ന തരത്തിലുള്ള വിമര്‍ശനം തന്റെ സ്ഥാനത്തിന് നിരക്കാത്തതാണെന്നും സുധാകരന്‍ പറഞ്ഞു.

ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാന്‍ ഉടമകള്‍ ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കുന്നതിന് താന്‍ സാക്ഷിയായിരുന്നുവെന്ന സുധാകരന്റെ പ്രസംഗത്തിനെതിരെയുള്ള കേസില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് പരാമര്‍ശം നടത്തിയത്. കേസ് നടത്തിപ്പില്‍ തന്റെ പാരമ്പര്യം അറിയാതെയാണ് മജിസ്‌ട്രേറ്റ് തനിക്കെതിരെ പരാമര്‍ശം നടത്തിയതെന്ന് സുധാകരന്‍ പറഞ്ഞു.

കൊട്ടാരക്കരയില്‍ താന്‍ നടത്തിയ പ്രസംഗത്തിന് തിരുവനന്തപുരം മജിസ്‌ട്രേറ്റ് വിശദീകരണം ചോദിച്ചത് ശരിയായില്ലെന്നും കേസ് തിരുവനന്തപുരം മജിസ്‌ട്രേറ്റിന്റെ പരിധിയില്‍ വരുന്നതല്ലെന്നും സുധാകരന്‍ പറഞ്ഞു. തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതം മാത്രമാണ്. മറ്റൊരു കേസിന്റെ തിരക്കിലായതിനാല്‍ തനിക്ക് ഹാജരാകാന്‍ കഴിയില്ല എന്ന് അറിയിക്കുക മാത്രമാണ് താന്‍ ചെയ്തത്.

സുധാകരന്‍ കേസിനെ ഭയക്കുന്നതെന്തിനെന്ന കോടതിയുടെ ചോദ്യമാണ് മജിസ്‌ട്രേറ്റിനെതിരെ വിമര്‍ശനമുന്നയിക്കാന്‍ ഇടയായത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് തിരക്കിലായതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അറിയിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും രാഷ്ട്രീയപ്രേരിതമായ കേസാണ് തനിക്കെതിരെ ഉണ്ടായിട്ടുള്ളതെന്നും സുധാകരന്‍ പറഞ്ഞു.

സുധാകരന്‍ അന്വേഷണത്തെ ഭയക്കുന്നതെന്തിനെന്ന് കോടതി