Categories

2010ലെ കലാശക്കൊട്ട്

മലയാള സിനിമയ്ക്ക് മോഹന്‍ലാല്‍ എന്ന മഹാനടനെ സമ്മാനിച്ച സംവിധായകനാണ് ഫാസില്‍. ഫാസിലിന്റെ സംവിധാന കലയില്‍ വിരിഞ്ഞത് ഒരുപാട് ഹിറ്റുകളാണ്.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, നോക്കത്താദൂരത്ത് കണ്ണും നട്ട്, പൂവിന് പുതിയ പൂന്തെന്നല്‍, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, എന്റെ സൂര്യപുത്രിക്ക്, പപ്പയുടെ സ്വന്തം അപ്പൂസ്, മണിച്ചിത്രത്താഴ്, അനിയത്തിപ്രാവ്, തുടങ്ങിയ ചിത്രങ്ങള്‍ ഫാസിലിന്റെ കൈയ്യൊപ്പുവിണത്.

എന്നാല്‍ ഈയിടെയായി ഫാസിലിന് അടിതെറ്റിയിരുന്നു. ഫാസില്‍ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത്, വിസ്മയത്തുമ്പത്ത്, മോസ്&കാറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ സംവിധായകന് ചെറിയ ചെറിയ പാളിച്ചകള്‍പറ്റി. അതുകൊണ്ടുതന്നെ മറ്റു ഫാസില്‍ ചിത്രങ്ങള്‍ക്ക് ലഭിച്ച ജനസമ്മതി ഈ ചിത്രങ്ങള്‍ക്കു ലഭിച്ചില്ല.

ഫാസില്‍ നല്ലൊരു തിരിച്ചുവരവിനൊരുങ്ങുകയാണ്. വ്യത്യസ്തമായ മറ്റൊരു പ്രമേയവുമായാണ് ഫാസില്‍ ഈ വര്‍ഷാവസാനം എത്തുന്നത്. ലിവിങ് ടുഗതര്‍ എന്നുപേരിട്ട ഈ ചിത്രത്തില്‍ സംഗീതത്തിനും, നൃത്തത്തിനും വളരെയധികം പ്രധാന്യം നല്‍കിയിട്ടുണ്ട്. പുതുമുഖങ്ങളെ അണിനിരത്തിയൊരുക്കിയ ഈ ചിത്രത്തില്‍ ഹേമന്താണ് നായകന്‍. ശ്രീലേഖ നായികയായെത്തുന്നു.
ശ്യാമയുടേയും ഹേമചന്ദ്രന്റെയും പ്രണയകഥ പറയുകയാണ് ലിവിങ്ടുഗതര്‍. മലയാളത്തിന്റെ മുന്‍കാല പ്രണയനായിക മേനകയുടെ തിരിച്ചുവരവും ഈ ചിത്രത്തിലൂടെയാണ്.
നെടുമുടി വേണു, ഇന്നസെന്റ്, ബിന്ദു പണിക്കര്‍, തുടങ്ങിയ താരങ്ങള്‍ക്കുപ്പുറമേ ചില പുതുമുഖങ്ങള്‍കൂടി ലിവിങ്ടുഗതറിലൂടെ വെള്ളിത്തിരയിലെത്തുന്നു.

ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഫാസില്‍ തന്നെയാണ് ചെയ്തത്. എം.ജയചന്ദ്രനാണ് സംഗീതസംവിധാനം നിര്‍വഹിച്ചത്.

റെയ്‌സ്
കുഞ്ചാക്കോബോബനെ നായകനാക്കി കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റെയ്‌സ്. മമ്താമോഹന്‍ദാസാണ് നായിക.
പണത്തിന് വേണ്ടിയുള്ള ഓട്ടത്തിന്റെ കഥ പറയുന്ന റെയ്‌സില്‍ കൂഞ്ചാക്കോബോബന്റെ ഭാര്യയായാണ് മമ്ത എത്തുന്നത്. കുക്കു സുരേന്ദ്രന്റെ കഥയ്ക്ക് റോബിന്‍ തിരുമലയാണ് തിരക്കഥ തയ്യാറാക്കിയത്. കൊച്ചിയില്‍ ചിത്രീകരിക്കുന്ന റെയ്‌സില്‍ ഇന്ദ്രജിത്ത് പ്രധാനകഥാപാത്രമായെത്തുന്നുണ്ട്.

സിറ്റി ഓഫ് ഗോഡ്
പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒരുമിച്ചെത്തുന്ന ചിത്രമാണ് സിറ്റി ഓഫ് ഗോഡ്. നായകന്‍ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കുവന്ന ലിജോ ജോസഫ് പെല്ലിശ്ശേരിയാണ് സിറ്റി ഓഫ് ഗോഡ് സംവിധാനം ചെയ്യുന്നത്.

ശ്വേതമേനോന്‍ റിമ കല്ലിങ്കല്‍, പാര്‍വ്വതി തുടങ്ങിയവരുടെ സാന്നിധ്യവും ചിത്രത്തിന്റ പ്രത്യേകതയാണ്. കൂടാതെ എണ്‍പതുകളിലെ നായികാ സങ്കല്പമായിരുന്ന രോഹിണിയും ഈ ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.