Categories

Headlines

പണമില്ല, ‘സിറ്റി ഓഫ് ഗോഡ്’ ഇറങ്ങിയില്ല

ലിജോ ജോസ് പെല്ലിശേരിയുടെ പുതിയ ചിത്രം ‘സിറ്റി ഓഫ് ഗോഡ്’ ഇന്ന് റിലീസ് ചെയ്യില്ല. സാമ്പത്തിക പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ റിലീസിംങ് മാറ്റിവച്ചതിനു പിന്നിലെന്നാണ് സൂചന. മാര്‍ച്ച് 9ന് റിലീസ് ചെയ്യുമെന്ന് പറഞ്ഞ ചിത്രം മാര്‍ച്ച് 11 ആണ് റിലീസ് ചെയ്യാനുദ്ദേശിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാവ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

മലയാളത്തിന്റെ താരസഹോദരന്‍മാരായ പൃഥ്വിരാജ്-ഇന്ദ്രജിത്ത് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ബാബു ജനാര്‍ദ്ദനന്റേതാണ്. . നാഗര്‍കോവില്‍ നിന്നും കൊച്ചിയിലേക്കെത്തിയ തമിഴ് സംഘത്തിന്റെ നേതാവാണ് സ്വര്‍ണവേല്‍(ഇന്ദ്രജിത്ത്). ഒരിക്കല്‍ ഒരു സിനിമാ തിയ്യേറ്ററില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്തതിന് ചിലരുമായി സ്വര്‍ണവേലിന് ഏറ്റുമുട്ടേണ്ടിവന്നു. ഇത് പിന്നീട് പോലീസ് കേസായി. പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വര്‍ണവേല്‍ പറഞ്ഞ കള്ളം പിന്നീട് വലിയ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നു.

സ്വര്‍ണവേലിനും സംഘത്തിനുമിടയില്‍ ജ്യോതിലാല്‍ (പൃഥ്വിരാജ്) എന്ന റിയല്‍ എസ്‌റ്റേറ്റ് മാഫിയ ഗ്രൂപ്പിലെ അംഗം എത്തുന്നു. ജ്യോതിലാലിന് ഒരു പ്രത്യേക സാഹചര്യത്തില്‍ ഒരാളെ കൊല്ലേണ്ടിവരുന്നു. പിന്നീടുണ്ടാവുന്ന സംഭവവികാസങ്ങളാണ് സിറ്റി ഓഫ് ഗോഡ്’ പറയുന്നത്.

സ്വര്‍ണവേലിന്റെ സംഘത്തില്‍ പെട്ട മരതകമായി പാര്‍വ്വതിയും സൂര്യ പ്രഭ എന്ന നടിയായി റിമകല്ലിങ്കലും, വിജി പുന്നൂസായി ശ്വേതാമേനോനും ചിത്രത്തിലുണ്ട്.

‘നായകന്‍’ എന്ന ചിത്രത്തിനുശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജഗദീഷ്, അനില്‍ മുരളി, അരുണ്‍നാരായണന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, ശ്രീഹരി, രോഹിണി തുടങ്ങിയവരുമുണ്ട്. അനില്‍ പനിച്ചൂരാന്‍ വരികള്‍ക്ക് ഈണമിടുന്നത് പ്രശാന്ത് പിള്ളയാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.