റിയാദ്: സൗദിയിലെ പ്രമുഖ ഡിപ്പാര്‍ട്‌മെന്റ്, ഹൈപ്പര്‍ മാര്‍ക്കെറ്റ് ഗ്രൂപ്പായ സിറ്റി ഫ്‌ലവറിന്റെ ഇരുപതാമത് ശാഖ അറാറില്‍ ജൂണ്‍ 7 ബുധനാഴ്ച തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റമാദ ഹോട്ടലില്‍ വിളിച്ചു കൂട്ടിയ പത്ര സമ്മേളനത്തില്‍ മാനേജ്മന്റ് പ്രതിനിധികള്‍ അറിയിച്ചു.

നിലവില്‍ റിയാദിലെ ആറു സ്റ്റോറുകള്‍ക് പുറമേ ദമാം, അല്‍കോബാര്‍, ജുബൈല്‍, ഹഫര്‍ അല്‍ ബാതിന്‍,ഹായില്‍, ബുറൈദ, സക്കാക്ക, ഹുഫുഫ് എന്നിവടങ്ങളിലും ബഹ്റൈനിലെ മനാമ, ഗുദൈബിയയിലും സിറ്റി ഫ്ളവര്‍ പ്രവര്‍ത്തിച്ചു വരുന്നു. പരമാവധി ഉപഭോക്താക്കളെ സിറ്റി ഫ്‌ലവര്‍ ഉപഭോക്തൃ ശൃംഖലയിലേക് എത്തിക്കുന്നതിന്റെ ഭാഗമായാണ് സൗദിയിലുടനീളം സ്റ്റോറുകള്‍ തുറന്നുവരുന്നത്.

ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം നിലനിര്‍ത്തിക്കൊണ്ടു ഉപഭോക്താക്കള്‍ക്കു തൃപ്തികരമായ വിലക്കിഴിവിലാണ് നല്‍കുന്നതെന്നും ഇതിലൂടെ സൗദി വിപണിയില്‍ നേടിയ ആത്മവിശ്വാസമാണ് കൂടുതല്‍ സ്ഥലങ്ങളിലേക് വ്യാപാര ശൃംഖല വ്യാപിപ്പിക്കാന്‍ കഴിയുന്നതെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത ഡയറക്ടറന്മാറ്റായ ഇ. കെ. റഹിം, മുഹ്‌സിന്‍ അഹമ്മദ് കോയ എന്നിവര്‍ പറഞ്ഞു.

2017 അവസാനത്തോടെ രണ്ടു ഹൈപ്പര്‍ മാര്‍ക്കെറ്റുകള്‍ ഉള്‍പ്പടെ മൂന്ന് പുതിയ സ്റ്റോറുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായി ഡയറക്റ്റര്‍ റാഷിദ് അഹ്മദ് കോയ പറഞ്ഞു. ഉദ്ഘാടന ദിവസം വന്‍ ഒഫറാണ് അറാര്‍ ശാഖയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 200 റിയാലിന്റെ സാധനങ്ങള്‍ വാങ്ങുന്ന ആദ്യ 50 ഉപഭോക്താക്കള്‍ക്കു 100 റിയാലിന്റെ ഗിഫ്റ്റ് വൗച്ചറും 250 റിയാലിന്റെ സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 50 റിയാലിന്റെ സൗജന്യ പര്‍ച്ചയിസ് ഉള്‍പ്പടെ ആകര്‍ഷകമായ ആനുകൂല്യങ്ങളും വിലക്കിഴിവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അറാര്‍ നഗരത്തിലെ പ്രധാന വീഥിയായ സമന്‍ സ്ട്രീറ്റില്‍ വിപുലമായ സൗകര്യങ്ങളോടെ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, സ്റ്റേഷനറി, വാച്ചുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങി മികവുറ്റ ഉല്പന്നങ്ങളുമായാണ് പ്രവര്‍ത്തനം തുടങ്ങുന്നത്.

റിപ്പോര്ട്ട് :ഷിബു ഉസ്മാന്‍, റിയാദ്