മുംബൈ: ഉയര്‍ന്ന വരുമാനക്കാരായ ആളുകളുടെ അക്കൗണ്ടില്‍ നിന്ന് പണംതട്ടിയതുമായി ബന്ധപ്പെട്ട് പ്രമുഖ ബാങ്കിംഗ് സ്ഥാപനമായ സിറ്റിബാങ്കിലെ ജീവനക്കാര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഹരിയാണയിലെ ഗുര്‍ഗാവ് ശാഖയിലെ ജീവനക്കാരാണ് സാമ്പത്തിക തിരിമറി നടത്തി കമ്പനിക്ക് നാണക്കേടുണ്ടാക്കിയത്.

ഉയര്‍ന്ന വരുമാനക്കാരായ ഇടപാടുകാരുടെ അക്കൗണ്ടുകളില്‍ നിന്നും ജീവനക്കാര്‍ പണംതട്ടിയെന്നാണ് കേസ്. ശിവരാജ് പുരി എന്നയാളാണ് തട്ടിപ്പിലെ മുഖ്യപ്രതിയെന്ന് പോലീസ് വ്യക്തമാക്കി.

അതിനിടെ സംഭവത്തെക്കുറിച്ച് സിറ്റിബാങ്ക് റിസര്‍വ്വ് ബാങ്കിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റിസര്‍വ് ബാങ്ക് അന്വേഷണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.