മുംബൈ: മ്യാന്‍മാറില്‍ ബുദ്ധിസ്റ്റുകളും റോഹിംഗ്യാ മുസ്‌ലീങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് ആശങ്ക രേഖപ്പെടുത്തി. മ്യാന്‍മാറില്‍ ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്.

Ads By Google

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ ബുദ്ധ സന്യാസിയുള്‍പ്പെടെ പത്ത് പേര്‍ കൊല്ലപ്പെട്ടെന്നും സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് അറിയിച്ചു.

പശ്ചിമ മ്യാന്‍മാറിലെ രാഖിയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ സംഘര്‍ഷത്തില്‍ 110 ഓളം പേര്‍ കൊല്ലപ്പെടുകയും 120,000 പേര്‍് ജനങ്ങള്‍ ഭവനരഹിതരാവുകയും ചെയ്തു. ഇതില്‍ ഭൂരിഭാഗം പേര്‍ റോഹിംഗ്യാ മുസ്‌ലീങ്ങളാണ്. ഭവനരഹിതരായവരില്‍ ഭൂരിഭാഗം പേരും ഇന്നും സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തിലും മറ്റുമാണ് താമസിക്കുന്നത്.

മ്യാന്‍മാറില്‍ തുടര്‍ന്ന് വരുന്ന സംഘര്‍ഷത്തില്‍  ആശങ്കയുണ്ടെന്നും അയല്‍ രാജ്യത്ത് നടക്കുന്ന ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ ഇല്ലായ്മ ചെയ്ത് സമാധാനം പുന:സ്ഥാപിക്കണമെന്നും സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് (സി.ജെ.പി) ആവശ്യപ്പെട്ടു.

ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, ബര്‍മ, ബൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി സംഘടന രൂപീകരിച്ചതായും സി.ജെ.പി അറിയിച്ചു.

ജാതീയമായും ലൈംഗികമായും ജനങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ തടയുകയാണ് സംഘടനയുടെ ലക്ഷ്യം.

പത്രസമ്മേളനത്തിലാണ് സംഘടന ഇക്കാര്യം അറിയിച്ചത്. ടീസ്റ്റ സെറ്റില്‍വാദ്, ടൈസൂണ്‍ ഖോരാഖിവാല( പ്രസിഡന്റ്), ഐ.എം ഖാദിരി, രഘുനാഥന്‍ മലൂസത്(വൈസ് പ്രസിഡന്റ്) എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ബുദ്ധിസ്റ്റുകള്‍ വീണ്ടും വംശഹത്യ നടത്തുമ്പോള്‍

മനുഷ്യാവകാശ ധ്വംസനം: റോഹിംഗ്യാ മുസ്‌ലീംകളുടെ സ്ഥിതി ഭീതിജനകമെന്ന് റിപ്പോര്‍ട്ട്

വംശശുദ്ധിക്കായി മുസ്‌ലീംകളെ കൂട്ടക്കുരുതി നടത്തുന്ന മ്യാന്‍മാര്‍

റോഹിംഗ്യാ കലാപവും മാധ്യമങ്ങളുടെ മൗനവും