ഡമാസ്‌കസ്: സിറിയയില്‍ ആഭ്യന്തര കലാപം രൂക്ഷമാകുന്നു. ഇന്നലെ മാത്രം നടന്ന ഏറ്റുമുട്ടലുകളില്‍ 50 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കലാപം രണ്ടാം ദിവസവും തുടരുകയാണ്‌ . എന്നാല്‍ മരണം 78 കവിഞ്ഞതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സിറിയന്‍ പ്രശ്‌നപരിഹാരത്തിനു മേല്‍നോട്ടം വഹിക്കാന്‍ സിറിയയ്ക്കു പുറത്തുനിന്നുള്ള സംഘത്തെ അയയ്ക്കാനുള്ള അറബ് ലീഗ് നീക്കത്തെ അനുകൂലിച്ച ശേഷം പ്രക്ഷോഭം കൂടുതല്‍ ശക്തിയാര്‍ജിച്ചിരിക്കുകയാണ്.  കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനു നേരെയുണ്ടായ വെടിവയ്പില്‍ 100ല്‍ അധികം പേര്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ എതാനും മാസങ്ങള്‍ക്കുള്ളില്‍ നിരവധി സൈനികരാണ് ഏറ്റുമുട്ടലില്‍ മരിച്ചിട്ടുള്ളത്. ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട കണക്കുപ്രകാരം 8 മാസത്തിനിടെ 5000ത്തിലേറെ പേര്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. സിറിയന്‍ സെന്യത്തില്‍ നിന്നു കൂറുമാറിയവരും സൈനികരും തമ്മിലാണ് ഇപ്പോള്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്.

Malayalam News

Kerala News In English