എഡിറ്റര്‍
എഡിറ്റര്‍
വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കിക്കൊണ്ടുള്ള വിജ്ഞാപനമിറങ്ങി
എഡിറ്റര്‍
Tuesday 12th November 2013 2:58pm

k.s.e.b

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കാനുള്ള സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങി. സര്‍ക്കാര്‍ അനുമതിയോടെ സ്വകാര്യവല്‍ക്കരണമാകാം, ജീവനക്കാരുമായി ഏര്‍പ്പെടേണ്ട ത്രികക്ഷി കരാര്‍ തുടങ്ങിയവ വിജ്ഞാപനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

2008 ല്‍ വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കി രജിസ്റ്റര്‍ ചെയ്തിരുന്ന സമയത്ത് സര്‍ക്കാരില്‍ നിക്ഷിപ്തമായിരുന്ന ആസ്തിബാധ്യതകള്‍ കമ്പനിയില്‍ പുനര്‍നിക്ഷേപിക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തതു പ്രകാരമാണ് 52 പേജുള്ള വിജ്ഞാപനം അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി ഹരന്‍ പുറത്തിറക്കിയിരിക്കുന്നത്.

കമ്പനിയും കമ്പനിക്ക് കീഴിലെ ഉല്‍പ്പാദനം, വിതരണം, പ്രസരണം എന്നീ യൂണിറ്റുകളും ലാഭത്തിലായിരിക്കണം. ലാഭം നേടാന്‍ സ്വകാര്യവല്‍ക്കരണത്തിന്റെ സാധ്യതകള്‍ കമ്പനിക്ക് തേടാവുന്നതാണ്.

എന്നാല്‍  ഇലക്ട്രിസിറ്റി നിയമം പറയുന്നതല്ലാതെ മറ്റൊരു വിധത്തിലുള്ള സാമ്പത്തിക സഹായവും സര്‍ക്കാരിനോട് ചോദിക്കരുത്. സര്‍ക്കാര്‍ അനുമതിയോടെ സേവനവ്യവസ്ഥകള്‍ക്കായി പുതിയ നിയന്ത്രണങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും  കമ്പനിക്ക് അധികാരമുണ്ടാവും.

തസ്തിക സൃഷ്ടിക്കല്‍, നിയമനം, അവരുടെ പ്രവര്‍ത്തനം വിലയിരുത്തല്‍, പ്രകടനത്തെ ആധാരമാക്കിയുള്ള സ്ഥാനക്കയറ്റം എന്നിവയെല്ലാം മുന്‍പത്തേത് പോലെ പി.എസ്.സി വഴി തന്നെയായിരിക്കും.

അതേസമയം ബോര്‍ഡിനെ മൂന്ന് കമ്പനികളാക്കുകയോ സ്വകാര്യ നിക്ഷേപം കൊണ്ടുവരികയോ ചെയ്യുന്നില്ലെന്നും ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ഗാരന്റി നല്‍കുമെന്നും വൈദ്യുത മന്ത്രി ആര്യാടന്‍ പറഞ്ഞു.

എന്നാല്‍ പ്രസ്തുത വിജ്ഞാപനം ജീവനക്കാരില്‍ ആശങ്കയുളവാക്കിയിരിക്കുകയാണ്.

നിലവില്‍ ബോര്‍ഡില്‍ നടപ്പിലാക്കിയിരിക്കുന്നത് കേരളാ സര്‍വീസ് റൂള്‍സും കേരള സ്റ്റേറ്റ് സബോര്‍ഡിനേറ്റ് റൂള്‍സുമാണ്. പുതിയ കമ്പനിയില്‍ ഇത് തുട
രുമെന്ന് പറഞ്ഞിട്ടില്ല. നിലവിലുള്ള കമ്പനി വേതന വ്യവസ്ഥകള്‍ ഡയറക്ടര്‍ ബോര്‍ഡിന് എപ്പോള്‍ വേണമെങ്കിലും മാറ്റാമെന്നും വിജ്ഞാപനത്തില്‍ ചേര്‍ത്തിട്ടുണ്ട്.

Advertisement