കോയമ്പത്തൂര്‍ : മേട്ടുപ്പാളയം തിരൂപ്പൂര്‍ റോഡില്‍ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ നാല് പേരടക്കം അഞ്ച് മരണം. കുടുംബം സംഞ്ചരിച്ച വീട്ടില്‍ മണല്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്. കുടുംബത്തിലെ നാല് പേരും ജീപ്പ് ഡ്രൈവറുമാണ് മരിച്ചത്. ഒരു സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. മരിച്ച ഒരാളുടെ പേര് രവി എന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഗൂഡല്ലൂര്‍ സ്വദേശികളായ ഇവര്‍ തിരുപ്പൂരിലേക്ക് പോവുകയായിരുന്നു. പരിക്കേറ്റ സ്ത്രീയെ മേട്ടുപ്പാളയം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതമാണ്. മൃതദേഹങ്ങളും ഇവിടെ സൂക്ഷിച്ചിരിക്കുകയാണ്.