തിരുവനന്തപുരം:മലയാള സിനിമയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി എം എ ബേബി. അന്യഭാഷാ ചിത്രങ്ങളുടെ വിപണിയായി കേരളം മാറിയെന്നും ഇത് മലയാള സിനിമക്ക് തിരിച്ചടിയായെന്നും മന്ത്രി പറഞ്ഞു. നിര്‍മ്മാണ് ചെലവ് വര്‍ധിച്ചതും തിരിച്ചടിക്ക് കാരണമായി.

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപക വിദ്യാര്‍ഥി അനുപാതം നിലവിലുള്ള സ്ഥിതിയില്‍ നിന്ന് മാറ്റുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.