എഡിറ്റര്‍
എഡിറ്റര്‍
വീണ്ടും സിനിമാ സമരം; മള്‍ട്ടിപ്ലക്‌സുകള്‍ക്ക് സിനിമ നല്‍കില്ലെന്ന് വിതരണക്കാരും നിര്‍മാതാക്കളും; ബാഹുബലി ഉള്‍പ്പെടെയുള്ള സിനിമകള്‍ പിന്‍വലിച്ചു
എഡിറ്റര്‍
Sunday 21st May 2017 10:25am

തിരുവനന്തപുരം: വീണ്ടുമൊരു സിനിമാ സമരത്തിന് കളമൊരുങ്ങുന്നു. തിയേറ്റര്‍ വിഹിതത്തെ ചൊല്ലിയാണ് നിര്‍മാതാക്കളും വിതരണക്കാരും മള്‍ട്ടിപ്ലക്‌സുമായി ഇടഞ്ഞത്. മള്‍ട്ടിപ്ലക്‌സുകളില്‍ നിലവില്‍ ഓടിക്കൊണ്ടിരുന്ന ബാഹുബലി ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പിന്‍വലിക്കപ്പെട്ടു.

തിയേറ്റര്‍ വിഹിതത്തെ ചൊല്ലിയാണ് തര്‍ക്കം. മള്‍ട്ടിപ്ലക്‌സുകള്‍ ആദ്യത്തെ ആഴ്ചയില്‍ 55 ശതമാനം തിയേറ്റര്‍ വിഹിതമാണ് തിയേറ്റര്‍ ഉടമകള്‍ നല്‍കുന്നത്. രണ്ടാമത്തെ ആഴ്ച 45 ശതമാനം വിഹിതവും മൂന്നാമത്തെ ആഴ്ച 30 ശതമാനം വിഹിതവുമാണ് നല്‍കുന്നത്.


Dont Miss സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്കെതിരെ ശശി തരൂര്‍; ‘ലിംഗം മുറിക്കുന്നതിന് പകരം പെണ്‍കുട്ടിക്ക് പൊലീസിനെ സമീപിക്കാമായിരുന്നു’ 


എന്നാല്‍ ഇത് വലിയ നഷ്ടമാണ് എന്നും മറ്റ് തിയേറ്ററുകളെപ്പോലെ തന്നെ ആദ്യത്തെയാഴ്ച 60 ശതമാനം വിഹിതവും രണ്ടാമത്തെ ആഴ്ച 55 ശതമാനം വിഹിതവും മൂന്നാമത്തെ ആഴ്ച 50 ശതമാനം വിഹിതവും നല്‍കണമെന്നാണ് തിയേറ്റര്‍ ഉടമകളും വിതരണക്കാരും ആവശ്യപ്പെടുന്നത്.

ഗോദ അച്ചായന്‍സ് തുടങ്ങിയ പുതിയ ചിത്രങ്ങള്‍ മള്‍ട്ടിപ്ലക്‌സുകള്‍ക്ക് നല്‍കിയിട്ടില്ല. 35 ാളം സ്‌ക്രീനിങ്ങുകളാണ് സംസ്ഥാനത്തുടനീളം ഉള്ളത്.

Advertisement