Administrator
Administrator
സിനിമ കണ്ടിറങ്ങിയ യുവാവിനെ വെട്ടിക്കൊന്നു
Administrator
Tuesday 29th September 2009 7:27am

knifeകണ്ണൂര്‍: സെക്കന്റ് ഷോ കഴിഞ്ഞിറങ്ങിയ യുവാവിനെ തിയറ്ററിനു സമീപം ഒരു സംഘം അക്രമികള്‍ വെട്ടിക്കൊന്നു. തയ്യില്‍ സ്വദേശി മാളികയില്‍ വീട്ടില്‍ മോഹനന്റെ മകന്‍ ജ്യോതിഷാ(24)ണു കൊല്ലപ്പെട്ടത്. മാരകായുധങ്ങളുപയോഗിച്ചായിരുന്നു അക്രമം.

സവിത തിയറ്ററില്‍ സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെയായിരുന്നു സംഭവം.ജ്യോതിഷിനെ പരിസരവാസികളും ഓട്ടോ ഡ്രൈവര്‍മാരുമാണ് ആശുപത്രിയില്‍ എത്തിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ശരത്ത് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ജ്യോതിഷിനെ എ.കെ.ജി ആശുപത്രിയിലെത്തിച്ചുവെങ്കിലും പുലര്‍ച്ചെ മൂന്നരയോടെ മരണപ്പെട്ടു. ശത്രുതയുള്ളതാരെന്ന് പോലീസ് ചോദിച്ചെങ്കിലും ജ്യോതിഷിന് മരണമൊഴി നല്‍കാനായില്ല. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലന്നാണ് പ്രാഥമിക നിഗമനം. കൊലപാതകം ആസൂത്രിതമാണെന്നും ബ്ലെയ്ഡ് മാഫിയയാണ് കൊലക്കു പിന്നിലെന്നും പോലീസ് കരുതുന്നു. എങ്കിലും എല്ല സാധ്യതകളും പോലീസ് പരിശോധിക്കുന്നുണ്ട്.

സംഭവത്തെ തുടര്‍ന്ന് പോലീസ് പ്രദേശത്ത് കനത്ത ജാഗ്രത ഏര്‍പ്പെടുത്തി. എസ്.പി അനൂപ് കുരുവിള ജോണ്‍, സി.ഐ സദാനന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും അക്രമികളെ കണ്ടെത്താനായില്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒരു പരിധി വരെ അവസാനിച്ച കണ്ണൂരില്‍ സംഭവം ഭീതി പരത്തി.

പയ്യാമ്പലം ബീച്ചില്‍ ലൈഫ് ഗാര്‍ഡായി ജോലിചെയ്തു വരികയായിരുന്ന ജ്യോതിഷ് ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ്.

Advertisement