എഡിറ്റര്‍
എഡിറ്റര്‍
ചാനല്‍ ചര്‍ച്ചകളില്‍ ഇനി സിനിമക്കാര്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനം
എഡിറ്റര്‍
Thursday 23rd February 2017 12:56pm

കൊച്ചി: നടിക്കെതിരായ ആക്രമണത്തിന് പിന്നാലെ സിനിമാ താരങ്ങളും സംവിധായകരും നിര്‍മാതാക്കളും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനെതിരെ സിനിമാ സംഘടകളില്‍ എതിര്‍പ്പ്.

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നടന്‍ ദിലീപിനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന നീക്കം ചെറുക്കണമെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.

ഈ സാഹചര്യത്തില്‍ ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ താരസംഘടനയില്‍ ഉള്ളവരോ ഫെഫ്കയില്‍ ഉള്ളവരോ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രതിനിധികളോ പങ്കെടുക്കേണ്ടതില്ലെന്നാണ് രഹസ്യ തീരുമാനം.


Dont Miss നടിയെ ആക്രമിച്ച കേസ്; നിര്‍ണായക തെളിവായി സിസി ടിവി ദൃശ്യങ്ങള്‍ 


മാധ്യമങ്ങള്‍ ദിലീപിനെ വ്യക്തിഹത്യ ചെയ്യുകയാണെന്ന നിലപാടില്‍ തന്നെയാണ് താരസംഘടനായ അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും. ദിലീപിനും ആന്റോ ജോസഫിനുമൊക്കെ അക്രമത്തിന് ഇരയായ നടിയുമായി വര്‍ഷങ്ങളുടെ സൗഹൃദമുണ്ട്. അവരുടെ പേര് സംഭവത്തിലേക്ക് വലിച്ചിഴച്ചവര്‍ക്ക് നിക്ഷിപ്ത താതപര്യങ്ങളുണ്ടെന്നും യോഗം കുറ്റപ്പെടുത്തിയിരുന്നു.

അഭ്യൂഹങ്ങളുടെയും കെട്ടിച്ചമച്ച ആരോപണങ്ങളുടെയും അടിസ്ഥാനത്തിലാണ് നിന്ദ്യമായ വ്യക്തിഹത്യ നടത്തുന്നതെന്നാണ് അമ്മ പ്രസിഡന്റ് ഇന്നസെന്റും ജനറല്‍ സെക്രട്ടറി മമ്മൂട്ടിയും നടത്തിയ സംയുക്ത പ്രസ്താവനയില്‍ ഉള്ളത്.

അന്വേഷണം വൈകുന്നതിലും മുഖ്യപ്രതി പള്‍സര്‍ സുനിയെ പോലീസിന് പിടികൂടാനാകാത്തതിലും ഫിലിം ചേംബറും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

ദിലീപിനെ ചോദ്യം ചെയ്തതായി ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കിയതിനെതിരെയും സംഘടനകള്‍ പ്രതിഷേധം അറിയിച്ചു. ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിനെതിരെ വ്യക്തിഹത്യയുണ്ടായെന്നാണ് താരസംഘടനയുടെ വിലയിരുത്തല്‍.

Advertisement