കരുനാഗപ്പള്ളി: സിനിമ-സീരിയല്‍ നടി സംഗീതമോഹന്റെ കാറിടിച്ച് വീണ ബൈക്ക് യാത്രക്കാരന്‍ ലോറി കയറി മരിച്ചു. തഴവ കുതിരപ്പന്തി കൊച്ചുകളീക്കല്‍ വീട്ടില്‍ ഷിബു (43) ആണ് മരിച്ചത്.

ഇന്നലെ രാത്രി 10.45 ഓടെ കരുനാഗപ്പള്ളിയിലായിരുന്നു സംഭവം. കായകുളം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു സംഗീതാ മോഹന്‍. ഇവരുടെ കാര്‍ ഷിബുവിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഷിബുവിന്റെ ശരീരത്തില്‍ എതിരെ വന്ന ലോറി കയറിയറിങ്ങുകയായിരുന്നു.

ഷിബുവിനെ ഉടനെ തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഗീതാ മോഹന്റെ കാര്‍ പോലീസ് കസ്റ്റഡിയിലാണ്. സംഗീത മോഹന്റെ ഡ്രൈവറായിരുന്നു കാര്‍ ഓടിച്ചിരുന്നത്. കരുനാഗപ്പള്ളി പോലീസ് കേസെടുത്തിട്ടുണ്ട്.

മുമ്പ് ഇതേ നടി അര്‍ധരാത്രിയില്‍ മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ചതിന് പോലീസ് പിടിയിലായിരുന്നു. കാറിനുള്ളില്‍ നിന്ന് വിദേശ മദ്യ കുപ്പികളും അന്ന് കണ്ടെത്തിയിരുന്നു. ഒരു രാത്രി സ്റ്റേഷനില്‍ കഴിഞ്ഞ സംഗീതാ മോഹന്‍ പിഴ അടച്ച് രക്ഷപ്പെടുകയായിരുന്നു.

Malayalam News
Kerala News in English