Categories

ദോഹ ഡബ്ല്യൂ ടി എ കിരീടം കിം ക്ലൈസ്‌റ്റേഴ്‌സിന്

ബഹ്‌റിന്‍: ബെല്‍ജിയത്തിന്റെ സൂപ്പര്‍ താരം കിം ക്ലൈസ്റ്റേഴ്‌സ് ദോഹ ഡബ്ല്യൂ ടി എ ടെന്നിസ് കിരീടം ്‌സ്വന്തമാക്കി. ഫൈനലില്‍ കരോലിന വോസ്‌നിയാക്കിയെയാണ് താരം തോല്‍പ്പിച്ചത്. സ്‌കോര്‍: 6-3,5-7,6-3.

കഴിഞ്ഞ യു എസ് ഓപ്പണ്‍ നേടിയശേഷം പരിക്കിനെത്തുടര്‍ന്ന് കുറച്ചുമാസമായി ക്ലൈസ്റ്റേഴ്‌സ് കളത്തിനു പുറത്തായിരുന്നു. സെമിയില്‍ ആസ്‌ട്രേലിയയുടെ സാമന്ത സോസ്റ്ററെ തോല്‍പ്പിച്ചാണ് ക്ലൈസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 40 സിംഗിള്‍സ് കിരീടനേട്ടങ്ങള്‍ ക്ലൈസ്റ്റേഴ്‌സ് സ്വന്തമാക്കിക്കഴിഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.