Categories

വിപണിമൂല്യത്തില്‍ കോള്‍ ഇന്ത്യ മൂന്നാമത്

ന്യൂദല്‍ഹി: പൊതുമേഖലാ കല്‍ക്കരി കമ്പനിയായ കോള്‍ ഇന്ത്യ ഏറ്റവും വിപണിമൂല്യമുള്ള മൂന്നാമത്തെ സ്ഥാപനമായി. ടാറ്റാ കണ്‍സള്‍ട്ടന്‍സിയെ പിന്തള്ളിയാണ് കോള്‍ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തിയത്.

2,09,671.57 കോടിരൂപയാണ് കോള്‍ ഇന്ത്യയുടെ നിലവിലെ വിപണിമൂല്യം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒന്നാംസ്ഥാനത്തും ഒ എന്‍ ജി സി രണ്ടാംസ്ഥാനത്തുമാണ്. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ റെക്കോര്‍ഡ് തുകയാണ് കോള്‍ഇന്ത്യ സ്വന്തമാക്കിയത്.

അതിനിടെ കോള്‍ ഇന്ത്യ വിദേശങ്ങളിലടക്കം വന്‍തോതിലുള്ള ഏറ്റെടുക്കലിന് സാധ്യതയുണ്ട്. ഐ പി ഒയിലൂടെ കനത്തതുക കൈയ്യില്‍ വന്നതാണ് കോള്‍ഇന്ത്യയെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിക്കുന്നതെന്നും സൂചനയുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.