തിരുവനന്തപുരം: ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപത്തെ പിന്തുണച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി(സി.ഐ.ഐ) കേരള കൗണ്‍സില്‍ രംഗത്ത്. വിദേശ നിക്ഷേപം ഇന്ത്യയിലെ സംഘടിത ചില്ലറ വ്യാപാര മേഖലയെ ഉത്തേജിപ്പിക്കുമെന്നും വളര്‍ച്ചയുണ്ടാക്കുമെന്നും കൗണ്‍സില്‍ ചെയര്‍മാര്‍ ജോസ് ഡൊമിനിക് വ്യക്തമാക്കി.

ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് തീരുമാനം നല്ല സഹായം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. വിദേശ കമ്പനികള്‍ 30 ശതമാനം ഉല്‍പ്പന്നങ്ങള്‍ ചെറുകിട ഇടത്തരം സംരംഭകരില്‍ നിന്ന് വാങ്ങണമെന്ന ബില്ലിലെ വ്യവസ്ഥ ഇന്ത്യന്‍ സംരംഭകരെ ഏറെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദേശ നിക്ഷേപം വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാന്‍ കൂടുതല്‍ സൗകര്യം ലഭിക്കുമെന്നും ഉല്‍പ്പന്നങ്ങളുടെ ഗുണമേന്‍മ ഉറപ്പ് വരുത്താനും കഴിയുമെന്നും ഡൊമിനിക് വ്യക്തമാക്കി.

Subscribe Us:

അതേസമയം ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപ തീരുമാനത്തിനെതിരെ വ്യാപാരി വ്യവസായ ഏകോപന സമിതി ഇന്നും ശക്തമായി രംഗത്തെത്തി. തീരുമാനം മരവിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഴുവനായി പിന്‍വലിക്കുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസ്‌റുദ്ധീന്‍ വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് ഫിബ്രവരി 22ന് സംസ്ഥാനത്ത് കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കുമെന്നും പാര്‍ലിമെന്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Malayalam news, Kerala news in English