Categories

ഭാര്യയുടെ ബാഗില്‍ സിഗററ്റ്: സൗദിയില്‍ ഭര്‍ത്താവ് വിവാഹമോചനം നേടി

cigarette

ദുബായ്: വിവാഹം കഴിഞ്ഞ് മൂന്നാം മാസം ഭാര്യയുടെ ബാഗില്‍ സിഗററ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് വിവാഹമോചനം നേടി. താന്‍ പുക വലിക്കില്ലെന്ന ഭാര്യയുടെ അപേക്ഷകളൊന്നും ഇയാള്‍ ചെവിക്കൊണ്ടില്ല.

ഭാര്യയുടെ ബാഗില്‍ സിഗററ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് കോപാകുലനായ ഭര്‍ത്താവ് വിവാഹമോചനത്തിന് തയ്യാറെടുക്കുകയായിരുന്നു. താന്‍ പുക വലിക്കില്ലെന്നും ഇതെങ്ങനെയാണ് ബാഗിലെത്തിയതെന്ന് അറിയില്ലെന്നും ഭാര്യ പറഞ്ഞു. പക്ഷേ ഇതൊന്നും ഇയാള്‍ ചെവിക്കൊണ്ടില്ല.

ദ ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.

തെക്കന്‍ സൗദിയിലെ ജിസാന്‍ സ്വദേശിയാണ് വിവാഹമോചനത്തിന് ശ്രമിക്കുന്നത്. തീരുമാനം പുന:പരിശോധിക്കാനുള്ള അഭ്യര്‍ത്ഥനകളൊന്നും ഇയാള്‍ ഇതു വരെ സ്വീകരിച്ചിട്ടില്ല. സിഗററ്റ് ഭാര്യയുടേത് തന്നെയാണെന്ന ഉറച്ച നിലപാടിലാണിയാള്‍.

സൗദിയില്‍ ഏകദേശം ആറ് ലക്ഷം സ്ത്രീകള്‍ പുകവലിയ്ക്ക് അടിമകളാണെന്നാണ് കണക്ക്.  രാജ്യത്ത് ആകെയുള്ള പുകവലിക്കാരുടെ പത്തിലൊന്ന് വരുമിത്.

ആകെയുള്ള പുകവലിക്കാരില്‍ പ്രവാസികളും ഹൈസ്‌കൂള്‍ തലത്തിലുള്ള എട്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളുമുണ്ടെന്നാണ് കണക്ക്.

ഭര്‍ത്താവിന്റെ പുകവലി മൂലം കഷ്ടപ്പെടുന്ന സ്ത്രീകള്‍ക്ക് വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്യാമെന്ന് കഴിഞ്ഞ വര്‍ഷം കോടതി വിധിച്ചിരുന്നു.

Tagged with: |