ദല്‍ഹി: ഇന്ദിരാഗാന്ധി സര്‍ക്കാറിന്റെ കാലത്ത് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി കോണ്‍ഗ്രസിന് ഫണ്ട് നല്കിയിരുന്നു എന്ന് പുതിയ വെളിപ്പെടുത്തല്‍. അമേരിക്കയുടെ മുന്‍ ഇന്ത്യന്‍ അംബാസിഡറും സെനറ്ററുമായ ഡാനിയല്‍ പാട്രിക്ക് മോയ്‌നിഹാന്റെതാണ് ഈ വെളിപ്പെടുത്തല്‍.
‘എ കലക്ഷനോഫ് ഹിസ് പേഴ്‌സണല്‍ ലെറ്റേഴ്‌സ് ആന്റ് ജേണല്‍സ്’ എന്ന മോയ്‌നിഹാന്‍ എഴുതിയ പുസ്തകത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്.

പുസ്‌കത്തില്‍ 1974 സെപ്റ്റംബര്‍ 5ന് പ്രധാനമന്ത്രിയുടെ സെക്രട്ടറിയേയും ഇന്ത്യന്‍ ഇന്‍ഡലിജന്‍സ് ഡയറക്ടറെയും നേരില്‍ കണ്ട് സംസാരിച്ചതായി മോയ്‌നിഹാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ‘അവിടെ നിന്നും തിരിച്ച് ഞാന്‍ എംബസിയില്‍(ദല്‍ഹിയിലെ യു.എസ് എംബസി) തിരിച്ചെത്തി ഈഗിള്‍ ബര്‍ജറിന് എഴുതി, ഇവിടെ നിന്നും സി.ഐ.എ ഒഴിവാക്കുക എന്നത് അപ്രായോഗികമല്ല.’മോയ്‌നിഹാന്‍ പറയുന്നു.

അമേരിക്ക കോണ്‍ഗ്രസിനെ പണം നല്‍കി സഹായിച്ചിരുന്നു എന്നാണ് മോയ്‌നിഹാന്റെ പുസ്തകം പറയുന്നത്.
ഇന്ധിരാഗാന്ധിയും സ്‌റ്റേറ്റ് സെക്രട്ടറി ഹെന്‍ട്രി കിസിന്‍ജറും നടത്തിയ കൂടിക്കാഴചയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും മോയ്‌നിഹാന്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ദിരയും കിസിന്‍ജറു കൂടിക്കാഴ്ച നടത്തിയപ്പോള്‍ പറഞ്ഞത് അവരോടൊപ്പം ഇല്ലാതിരുന്ന മോയ്‌നിഹാന്‍ എങ്ങനെ അറിഞ്ഞു എന്നകാര്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ പുസ്തകത്തിനു കഴിഞ്ഞിട്ടില്ല.