‘ഒരുപാട് ദുരന്തങ്ങള്‍ അനുഭവിക്കേണ്ടി വന്ന രാജ്യമാണ് പാക്കിസ്ഥാന്‍. എല്ലാറ്റിന്റേയും ഇരകള്‍ ആകേണ്ടിവന്നവരാണ് ഞങ്ങള്‍. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതൊന്നും ഞങ്ങളുടെ കുറ്റം കൊണ്ടല്ല. ഉസാമയെ ആരാണ് ഉണ്ടാക്കിയെടുത്തത്? ഇയാള്‍ എങ്ങനെയാണ് വളര്‍ന്നത്. ഈ ഭീകരജീവി വളര്‍ന്നു ഒരു ദിവസം എല്ലാവരേയും തന്നെ തിരിഞ്ഞുകൊത്താന്‍ തുടങ്ങി. ഇത് പാക്കിസ്ഥാനെ മാത്രമല്ല തിരിച്ച് ആക്രമിക്കാന്‍ തുടങ്ങിയത് ലോകത്തെ മുഴുവനാണ്. ‘

‘പാക്കിസ്ഥാനിലെ ആകെ കണക്കുകള്‍ നോക്കുകയാണെങ്കില്‍ 30,000ത്തോളം നിഷ്‌കളങ്കരായ ആളുകളാണ് ഇവിടെ യുദ്ധത്തില്‍ മരിച്ചുവീണത്. ഏതാണ്ട് അഞ്ചായിരത്തോളം സൈനികരും, മറ്റും ഇന്നും ഇതിന്റെ ദുരിതം അനുഭവിക്കുകയാണ്. തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഈ നഷ്ടങ്ങളെല്ലാം ഉണ്ടായത്. അപ്പോള്‍ പാക്കിസ്ഥാന്‍ തീവ്രവാദത്തെ വളര്‍ത്തുകയാണെന്ന് ഈ ലോകത്തിന് എങ്ങനെയാണ് പറയാന്‍ കഴിയുക?’

‘സി.ഐ.എയുടെ പ്രിയപുത്രനായിരുന്ന ലാദന്‍ 21ാം വയസില്‍ സോവിയറ്റ് യൂണിയനെതിരെ പൊരുതാനിറങ്ങി. അന്ന് ലോകം മുഴുവന്‍ സോവിയറ്റ് യൂണിയനെ തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. ‘

‘എല്ലാവരും പറയുന്നതുപോലെ പാക്കിസ്ഥാനിലെ പ്രമുഖ നഗരത്തില്‍ നിന്നാണ് ലാദനെ പിടികൂടിയത്. ഞാന്‍ മുംബൈയില്‍ ഒരു സുഹൃത്തിനടുത്ത് പോയി വര്‍ഷങ്ങളോളം ആ വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ ഒളിച്ചു ആര്‍ക്കുമനസിലാക്കാനാവും ഞാനവിടെയാണെന്ന്. ലാദന്റെ കാര്യത്തിലും സംഭവിച്ചത് അതാണ്. ഇത് സൈന്യത്തിന്റെ പ്രധാന കേന്ദ്രമായിരിന്നു. എന്നിട്ടും ഞങ്ങള്‍ക്ക് ലാദന്‍ അവിടെയുണ്ടെന്ന് മനസിലാക്കാനായില്ല. പിഴവ് ആര്‍ക്കും സംഭവിക്കും. ഞങ്ങളുടെ ഇന്റലിജന്‍സ് വൃത്തങ്ങള്‍ പരാജയപ്പെട്ടു എന്ന കാര്യം അംഗീകരിക്കുന്നു. ഇതെങ്ങനെയാണ് സംഭവിച്ചതെന്നതിനെക്കുറിച്ച് അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. റിപ്പോര്‍ട്ട് പുറത്തുവന്നശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കൂ’