ന്യൂദല്‍ഹി:
ന്യൂദല്‍ഹി: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി സി ഐ എയുടെ മേധാവി ലിയോണ്‍ പനേറ്റ ഇന്ത്യയിലെത്തി. ആഭ്യന്തരമന്ത്രി പി ചിദംബരവുമായി പനേറ്റ ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാകാര്യങ്ങള്‍ പനേറ്റയുടെ സന്ദര്‍ശനത്തില്‍ ചര്‍ച്ചചെയ്‌തെന്നാണ് സൂചന.

ദല്‍ഹിയില്‍ നാളയാരംഭിക്കുന്ന കോമണ്‍വെല്‍ത്ത് ഗെിയംസിന്റെ സുരക്ഷാകാര്യങ്ങളും ചര്‍ച്ചചെയ്തിട്ടുണ്ട്.

Subscribe Us:

കേന്ദ്രആഭ്യന്തര സെക്രട്ടറി ജി കെ പിള്ള, ഇന്റലിജന്‍സ് ബ്യൂറോ (ഐ ബി) മേധാവി രാജിവ് മത്തൂര്‍, റോ മേധാവി എ കെ വര്‍മ എന്നിവരുമായും പനേറ്റ ചര്‍ച്ചകള്‍ നടത്തി.. കഴിഞ്ഞ മേയില്‍ നാഷണല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ ഐ എ) ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യംചെയ്തതിനുശേഷം ഇതാദ്യമായാണ് സി ഐ എയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇന്ത്യയിലെത്തുന്നത്.