Categories

ഫെഡറേഷന്‍ കപ്പ്: ആദ്യ മത്സരത്തില്‍ ചര്‍ച്ചിലിനും ഡെംപോക്കും വിജയം

federation-cup

കൊച്ചി: 36ാമത് ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരത്തില്‍ ഗോവ ചര്‍ച്ചില്‍ ബ്രദേഴ്‌സ് കൊല്‍ക്കത്ത യുണൈറ്റഡ് എസ്.സിയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ തോല്‍പ്പിച്ചത്.

അതേസമയം ഫുട്‌ബോള്‍ പ്രേമികളുടെ നാടായ മഞ്ചേരിയില്‍ ഭവാനിപൂര്‍ ഫുട്‌പോള്‍ ക്ലബ്, ഡംപോ സ്‌പോര്‍ട്‌സും തമ്മിലുള്ള മത്സരത്തില്‍ ഡെംപോ ഗോവ വിജയിച്ചു.
2-1നാണ് ഡെംപോ ഗോവ കൊല്‍ക്കത്തയില്‍ നിന്നുള്ള ഭവാനിപൂര്‍ എഫ്.സിയെ പരാജയപ്പെടുത്തിയത്.

ചര്‍ച്ചില്‍ ബ്രദേഴ്‌സിന് വേണ്ടി അബ്ദേല്‍ ഹമീദ് ഷബാനയും ഗല്‍വന്ത് സിങും യുണൈറ്റഡ് സ്‌പോര്‍ട്‌സ് എസ്.സിക്ക് വണ്ടി റാന്‍ഡ് മാര്‍ട്ടിന്‍സുമാണ് ഗോള്‍ നേടിയത്. ഡെംപോ ഭവാനിപൂര്‍ മത്സരത്തില്‍ ദിപേന്ദു ഡൗറെ ഭവാനിപൂരിന് വേണ്ടിയും ആല്‍വിന്‍ ജോര്‍ജും ബെറ്റോയും ഡെംപോക്ക് വേണ്ടിയും ഗോളുകള്‍ നേടി.

മഞ്ചേരി പയ്യനാട് ജില്ലാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ വച്ചുനടക്കുന്ന മത്സരത്തില്‍ പ്രമുഖ ക്ലബുകളുള്‍പ്പെടെ 16 ടീമുകളാണ് മാറ്റുരക്കുക. കൊച്ചിയിലെ മത്സരം കാണാന്‍ കാണികള്‍ കുറഞ്ഞെങ്കിലും മഞ്ചേരിയിലേക്ക് ഫുട്‌പോള്‍ പ്രേമികളുടെ പ്രവാഹമായിരുന്നു.

എ,സി ഗ്രൂപ്പുകളിലെ മത്സരങ്ങള്‍ കൊച്ചിയിലും ബി,ഡി ഗ്രൂപ്പിലെ മത്സരങ്ങള്‍ മഞ്ചേരിയിലുമാണ് നടക്കുന്നത്. കൊച്ചിയിലെ രണ്ടാമത്തെ മത്സരത്തില്‍ പൂനെ എഫ്.സിയും ഈഗിള്‍സ് എഫ്.സിയും തമ്മിലും മഞ്ചേരിയിലെ രണ്ടാം മത്സരത്തില്‍ യുണൈറ്റഡ് സിക്കിം എഫ്.സിയും മൂഹമ്മദന്‍സ് സ്‌പോര്‍ട്ടിങുമാണ് മാറ്റുരക്കുന്നത്.

Tagged with: |