എഡിറ്റര്‍
എഡിറ്റര്‍
ഫെഡറേഷന്‍ കപ്പ് ചര്‍ച്ചിലിന്
എഡിറ്റര്‍
Sunday 26th January 2014 12:05am

churchill

കൊച്ചി: സ്‌പോര്‍ട്ടിങ് ഗോവയെ 3-1 ന് പരാജയപ്പെടുത്തി 35ാം ഫെഡറേഷന്‍ കപ്പില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിന് കന്നി കിരീടം.

ടീമിലേക്ക് പുതുതായെത്തിയ വിദേശതാരങ്ങളായ അബ്ദുള്‍ ഹമീദ് ഷബാനയുടെയും ആന്റണി വൂള്‍ഫിന്റെയും പ്രകടനമാണ് ടൂര്‍ണമെന്റില്‍ ടീമിന് കരുത്തായത്.

മധ്യ,മുന്നേറ്റനിരകളില്‍ മികവ് പുലര്‍ത്തിയാണ് ചര്‍ച്ചില്‍ വിജയത്തിലേക്കെത്തിയത്. അതേ സമയം പ്രതിരോധത്തില്‍ തകര്‍ന്നടിഞ്ഞ സ്‌പോര്‍ട്ടിങിന് മുന്‍ മത്സരങ്ങളിലെ പ്രകടനം ആവര്‍ത്തിക്കാനുമായില്ല.

ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തിലാദ്യമായാണ് ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഫൈനലില്‍ പ്രവേശിക്കുന്നത്. സ്‌പോര്‍ട്ടിങ്ങിനിത് മൂന്നാം ഊഴമായിരുന്നു ഇത്.

സെമിഫൈനലില്‍ വമ്പന്മാരായ മോഹന്‍ ബഗാനെ 2-1 ന് കീഴടക്കിയാണ് ചര്‍ച്ചില്‍ ഫൈനലില്‍ പ്രവേശിച്ചത്.

ജേതാക്കള്‍ക്ക് 25 ലക്ഷവും റണ്ണേഴ്‌സ് അപ്പിന് 15 ലക്ഷവുമാണ് സമ്മാനം. സമാപനചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു.

Advertisement