എഡിറ്റര്‍
എഡിറ്റര്‍
ഫെഡറേഷന്‍ കപ്പ് : ചര്‍ച്ചില്‍ ബ്രദേഴ്‌സ് സെമിയില്‍
എഡിറ്റര്‍
Saturday 18th January 2014 10:58am

federation-cup

കൊച്ചി:  ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഈഗിള്‍സ് എഫ്.സി യെ  പരാജയപ്പെടുത്തി ചര്‍ച്ചില്‍ ബ്രദേഴ്‌സ് സെമിയില്‍ പ്രവേശിച്ചു. കളിച്ച രണ്ടു മത്സരങ്ങളിലും വിജയിച്ച് ആറു പോയിന്റുമായാണ് ചര്‍ച്ചില്‍ ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തിയത്.

കളി തീരാന്‍ നാല് മിനിറ്റ് ബാക്കിയുള്ളപ്പോള്‍ അബ്ദുള്‍ ഹമീദ് ഷുക്കൂറാണ് ചര്‍ച്ചിലിന് വേണ്ടി വിജയ ഗോള്‍ നേടിയത്. ഇതോടെ കേരളത്തില്‍ നിന്നുള്ള ഏക ടീമായ ഈഗില്‍സ് എഫ്.സി സെമി കാണാതെ പുറത്താകുമെന്ന് ഉറപ്പായി.

കൊച്ചിയില്‍ നടന്ന മറ്റൊരു മത്സരത്തില്‍ യുണൈറ്റഡ് എഫ്.സി പൂനെ എഫ്.സിയെ ഒരു ഗോളിന് പരാജയപ്പെടുത്തി  സെമി സാധ്യത നിലനിര്‍ത്തി.

മഞ്ചേരിയില്‍ നടന്ന മത്സരത്തില്‍ ഡെംപോയും മുഹമ്മദന്‍സും വിജയം നേടി സെമി ലക്ഷ്യത്തിലേക്ക്. ഓസീസ് താരം ടോള്‍ഗേ ഒസ്‌ബേയുടെ ഇരട്ട ഗോളുകളും ബ്രസീല്‍ താരം റോബര്‍ട്ടോ സില്‍വിയുടെ ഗോളുമാണ് ഭവാനിപ്പൂരിനെതിരെ ഡെംപോയ്ക്ക് തകര്‍പ്പന്‍ ജയം നേടികൊടുത്തത്.

മുഹമ്മദന്‍സിനായി രണ്ടാം പകുതിയുടെ 30ാം മിനിറ്റില്‍ ബ്രസീലുകാരന്‍ സ്‌ട്രൈക്കര്‍ ജോസിമറും ഇന്‍ജുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ രാകേഷ് മസിയുമാണ് ഗോള്‍ നേടിയത്.

തിങ്കളാഴ്ചയാണ് മുഹമ്മദന്‍സ്-ഡെംപോ മല്‍സരം.

Advertisement