Categories

ക്രിസ്തുമസ് ചിലവ് കുറയ്ക്കാന്‍

ക്രിസ്തുമസ് ഇങ്ങെത്താറായി. എന്തൊക്കെ ചിലവാണ്. ഓരോ ആഘോഷങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ അതിന്റെ പണച്ചിലവോര്‍ത്താലോ അപ്പോള്‍ കുറച്ചുവിഷമം ആര്‍ക്കും തോന്നും. എന്നാല്‍ കുറച്ചു ശ്രദ്ധിച്ചാല്‍ ഈ ചിലവ് നമുക്ക് കുറയ്ക്കാന്‍ കഴിയും. ക്രിസ്തുമസ് ചിലവ് കുറയ്ക്കാന്‍ ചില നിര്‍ദേശങ്ങളിതാ.

സ്വന്തമായൊരു ക്രിസ്തുമസ് ട്രീ ഉണ്ടാക്കുക. ക്രിസ്തുമസ് ട്രീ വാങ്ങുക എന്നുവച്ചാല്‍ വലിയ ചിലവാണ്.അതുകൊണ്ട് സ്വന്തമായൊരു ക്രിസ്തുമസ് ട്രീ ഉണ്ടാക്കുന്നതാണ് നല്ലത്.
ഇത് ക്രിസ്തുമസ് സന്തോഷങ്ങള്‍ക്ക് മാറ്റുകൂട്ടുകയും ചെയ്യും.

ക്രിസ്തുമസിന് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഷോപ്പിങ്. ഡിസ്‌കൗണ്ട്‌സും മറ്റും ക്രിസ്തുമസിന് ഒരു മാസം മുന്‍പ് തന്നെ തുടങ്ങും. ഈ സമയത്ത് ഷോപ്പിങ് നടത്തുന്നതാണുത്തമം.

ക്രിസ്തുമസ് ട്രീ അലങ്കരിക്കുക. ഈ ജോലി കുട്ടികളെ ഏല്‍പ്പിക്കുക. അവരുണ്ടാക്കുന്ന അലങ്കാരവസ്തുക്കള്‍ ഉപയോഗിക്കാനും പ്രേരിപ്പിക്കുക. അവര്‍ക്ക് നല്ല താല്പര്യമുണ്ടാവും ഇക്കാര്യം. വേണമെങ്കില്‍ നല്ലവണ്ണം അലങ്കരിക്കുന്നവര്‍ക്ക് ഒരു സമ്മാനവും നല്‍കാം.

ഓണ്‍ലൈന്‍ ഷോപ്പിങ് തിരഞ്ഞെടുക്കുക. ചിലവ് ചുരുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ഓണ്‍ലൈന്‍ ഷോപ്പിങാണ്. നികുതി ഭാരം കുറയ്ക്കുകയും ചെയ്യും.

ക്രിസ്തുമസ് കാര്‍ഡ് വീട്ടില്‍ നിര്‍മ്മിക്കുക. ക്രിസ്തുമസ് കാര്‍ഡുകളും ഗിഫ്റ്റുകളും വീട്ടില്‍ നിര്‍മിക്കുന്നതാണ് നല്ലത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.