വാഷിംഗ്ടണ്‍: ക്രിസ്റ്റീന ലഗാര്‍ഡെയെ അന്താരാഷ്ട്ര നാണ്യനിധിയുടെ മേധാവിയായി തിരഞ്ഞെടുത്തു. ഫ്രഞ്ച് ധനമന്ത്രിയായ ലഗാര്‍ഡെ ഐഎംഎഫിന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ്. യൂറോപ്യന്‍ യൂനിയന്റെ പിന്തുണ നേടിയെടുത്ത ലഗാര്‍ഡെ യുഎസിന്റെയും റഷ്യയുടേയും പിന്തുണ ലഭിച്ചതുകൊണ്ടാണ് ഐ.എം.എഫിന്റെ തലപ്പെത്തെത്തിയത്.

മെക്‌സിക്കോ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറായ ഓസ്റ്റിന്‍ കഴ്സ്റ്റന്‍സിനെയാണ് ലഗാര്‍ഡെ പരാജയപ്പെടുത്തിയത്. ഐ.എം.എഫ് ബോര്‍ഡിന് തന്നിലുള്ള വിശ്വാസമാണ്് പുതിയ സ്ഥാനമെന്ന് ലഗാര്‍ഡെ പറഞ്ഞു. ജൂലൈ അഞ്ചിനാണ് ലഗാര്‍ഡെ ഐഎംഎഫിന്റെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കും. തുല്യ യോഗ്യതയുള്ളവരാണ് രണ്ടു സ്ഥാനാര്‍ത്ഥികളുമെന്ന് ഐഎംഎഫിന്റെ ബോര്‍ഡ് വ്യക്തമാക്കി. ഇതില്‍ ലഗാര്‍ഡെയ്ക്കായിരുന്നു പിന്തുണ കൂടുതലെന്നും ഐ.എം.എഫ് ബോര്‍ഡ് പറഞ്ഞു. യൂനിയന്‍ ഫോര്‍ എ പോപ്പുലര്‍ മൂവ്‌മെന്റ് പാര്‍ട്ടി നേതാവായ ലഗാര്‍ഡെ ഫ്രാന്‍സിന്റെ വാണിജ്യമന്ത്രി, കൃഷിമന്ത്രി എന്നീ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ലൈംഗിക പീഡന ആരോപണത്തില്‍പെട്ട് മാനേജിംഗ് ഡയറക്ടര്‍ ഡൊമിനിക് സ്‌ട്രോസ് കാന്‍ മേയ് 18നു രാജിവച്ചതിനെത്തുടര്‍ന്നാണ് ലഗാര്‍ഡെയെ ഐഎംഎഫിന്റെ മേധാവിയായി തിരഞ്ഞെടുത്തത്.