ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസില്‍ വനിതകളുടെ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ ഫ്രാന്‍സിന്റെ മരിയന്‍ ബ്രിട്ടോളിയെ യു.എസിന്റെ ക്രിസ്റ്റീന മക്ഹാലെ അട്ടിമറിച്ചു. ലോക ഒമ്പതാം നമ്പര്‍ താരമായ ബ്രിട്ടോളിയെയാണ് 55-ാം റാങ്കുകാരിയായ മക്ഹാലെ പരാജയപ്പെടുത്തിയത്.

ഇതാദ്യമായാണ് മക്ഹാലെ യു.എസ് ഓപ്പണില്‍ മൂന്നാം റൗണ്ടില്‍ കടക്കുന്നത്. സ്‌കോര്‍: 7-6(2), 6-2.

അതേസമയം, റഷ്യയുടെ നാദിയ പെട്രോവ മൂന്നാം റൗണ്ടില്‍ കടന്നു. സ്ലൊവേനിയയുടെ പൊളോണ ഹെര്‍കോഗിനെയാണ് പെട്രോവ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-2, 6-4.