Categories

ക്രിസ്റ്റിയാനോ തിളങ്ങി: റയല്‍ എ സി മിലാനെ തകര്‍ത്തു

ബെര്‍ണാബോ: ഫുട്‌ബോള്‍ ലോകം കാത്തിരുന്ന മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് എ സി മിലാനെ 2-0 ന് തകര്‍ത്തു. ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഓസില്‍ മെസ്യൂട്ടുമാണ് റയലിനായി ഗോള്‍ നേടിയത്. മുന്‍ ടീമിനെതിരായുള്ള മല്‍സരത്തില്‍ മികച്ച വിജയം നേടയത് കോച്ച് ഹോസെ മൗറീന്യോയുടെ കിരീടത്തിലെ പൊന്‍തൂവലായി.

13 ാം മിനുറ്റില്‍ ക്രിസ്റ്റ്യാനോയാണ് റയിലിന്റെ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. ക്രിസ്റ്റിയാനോയുടെ ഫ്രീകിക്ക് എ സി പ്രതിരോധ താരങ്ങളുടെ ശരീരത്തില്‍ സ്പര്‍ശിച്ച് വലയില്‍ കയറുകയായിരുന്നു. ആറു മിനുറ്റിനുശേഷം മികച്ച ഒരു ഡിഫഌക്റ്റ് ഷോട്ടിലൂടെ ഓസില്‍ റയിലിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ഖദീര, ഏഞ്ചല്‍ ഡി മരിയ തുടങ്ങിയവരും റയലിനായി മികച്ച നീക്കങ്ങള്‍ നടത്തി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.