മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ റയല്‍ മാഡ്രിഡ് വിയ്യാറലിനെ 4-2ന് തകര്‍ത്തു. ഇതോടെ ലീഗില്‍ ബാര്‍സലോണയ്ക്കു രണ്ടുപോയിന്റ് മാത്രം പിറകിലായി രണ്ടാംസ്ഥാനത്തെത്താനും ടീമിനായി.

റയലിനെ ഞെട്ടിച്ച് വിയ്യാറലാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. എന്നാല്‍ ക്രിസ്റ്റിയാനോയുടെ ഇരട്ടഗോളിന്റെ സഹായത്തില്‍ റയല്‍ 3-1ന് ആദ്യ പകുതിയില്‍ മുന്നിട്ടു നിന്നു. രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു മൂന്നാംഗോള്‍. തുടര്‍ന്ന് 79ാം മിനുറ്റില്‍ ബ്രസീലിയന്‍ താരം കക്ക ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

18 കളികളില്‍ നിന്നും 49 പോയിന്റുള്ള ബാര്‍സ തന്നെയാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. ഇത്രയും കളികളില്‍ നിന്നും 47 പോയിന്റുള്ള റയല്‍ രണ്ടാംസ്ഥാനത്തും 36 പോയിന്റോടെ വിയ്യാറല്‍ മൂന്നാംസ്ഥാനത്തുമാണ്.