എഡിറ്റര്‍
എഡിറ്റര്‍
മലബാര്‍ ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പല്‍ നിയമനം ചട്ടവിരുദ്ധം എന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്: അട്ടിമറിക്കപ്പെട്ടത് മൂന്ന് നിയമങ്ങള്‍
എഡിറ്റര്‍
Monday 20th February 2017 3:56pm

കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പലായി ഗോഡ്‌വിന്‍ സാമ്രാജിനെ നിയമിച്ചത് ചട്ടവിരുദ്ധമാണെന്നതിന് കൂടുതല്‍ തെളിവ് പുറത്ത്. പ്രിന്‍സിപ്പല്‍ തസ്തികയിലേക്കു നടന്ന ഇന്റര്‍വ്യൂവില്‍ കൂടുതല്‍ മാര്‍ക്കു കുട്ടിയ ഉദ്യോഗാര്‍ത്ഥിയെ തഴഞ്ഞാണ് ഗോഡ് വിനെ നിയമിച്ചതെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയില്‍ നിന്നു വ്യക്തമാകുന്നത്.

ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പല്‍ നിയമനം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് വിശ്വാസികളുടെ സംഘടനയായ മലബാര്‍ ഡയാസിസ് മൂവ്‌മെന്റ് രംഗത്തുവന്നത് ഡൂള്‍ന്യൂസ് നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് വിവരാവകാശ രേഖകള്‍.

2016 സെപ്റ്റംബര്‍ 10നാണ് പ്രിന്‍സിപ്പല്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ നടന്നത്. ആകെ ആറുപേര്‍ അപേക്ഷിച്ചിരുന്നെങ്കിലും മൂന്നുപേര്‍ മാത്രമാണ് ഇന്റര്‍വ്യൂവിന് ഹാജരായത്. ഇതില്‍ സൈലാസ് ബെഞ്ചമിനാണ് ഏറ്റവുമധികം മാര്‍ക്കു ലഭിച്ചത്. പ്രിന്‍സിപ്പലായ നിയമിതനായ ഗോഡ്‌വിന്‍ സാംറാജിനേക്കാള്‍ 1091 മാര്‍ക്ക് അധികമുണ്ട് സൈലാസിന് എന്നിരിക്കെയാണ് രണ്ടാം സ്ഥാനക്കാരനായ ഗോഡ്‌വിനെ പ്രിന്‍സിപ്പലായി നിയമിച്ചിരിക്കുന്നത്.


Also Read: ശ്രീരാമന്റെ കാലത്തേ ഇന്ത്യയില്‍ വിമാനമുണ്ടായിരുന്നു; അന്നത്തെ കണ്ടുപിടുത്തങ്ങളുടെ വളര്‍ച്ചയാണ് ഇന്നത്തെ ടെക്‌നോളജി: പന്ന്യന്‍ രവീന്ദ്രന്‍


ഒന്നാമതെത്തിയ സൈലാസ് നിരസിച്ചെങ്കില്‍ മാത്രമേ ഇത്തരത്തില്‍ രണ്ടാമതെത്തിയയാളെ നിയമിക്കാനാവൂ. എന്നാല്‍ സൈലാസ് പ്രിന്‍സിപ്പല്‍ സ്ഥാനം നിരസിച്ചിട്ടില്ലെന്ന് ഡയാസിസ് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ പറയുന്നു.

തങ്ങള്‍ മുന്നോട്ടുവെച്ച മാര്‍ക്കുദാനം എന്ന ആരോപണത്തെയും വിവരാവകാശ രേഖ ശരിവെയ്ക്കുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. മാനേജ്‌മെന്റ് അവകാശപ്പെടുന്നതുപോലെ യു.ജി.സി നിര്‍ദേശിച്ച പ്രകാരമാണ് പരീക്ഷ നടന്നതെങ്കില്‍ പ്രിന്‍സിപ്പല്‍ പരീക്ഷയുടെ രണ്ടാം കാറ്റഗറിയില്‍ പരാമവധി മാര്‍ക്ക് 50 ആണ്. എന്നാല്‍ ഗോഡ്‌വിന് 418 മാര്‍ക്കു നല്‍കിയെന്നാണ് വിവരാവകാശ രേഖയില്‍ നിന്ന് വ്യക്തമാകുന്നത്.

അതുപോലെ തന്നെ കാറ്റഗറി മൂന്നില്‍ എ.പി.ഐ സ്‌കോര്‍ 400വേണമെന്നാണ് യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. എന്നാല്‍ ഗോഡ്‌വിന് 294 മാര്‍ക്ക് മാത്രമാണ് ലഭിച്ചത്.


Must Read: സ്ത്രീവിരുദ്ധ ഡയലോഗുകളും നായകന്റെ അഴിഞ്ഞാട്ടവുമുള്ള സിനിമ ചെയ്യില്ലെന്ന് തീരുമാനിക്കുന്നതായിരിക്കും വലിയ നീതി; താരങ്ങളോടും സംവിധായകരോടും ആഷിഖ് അബു –


അതിനിടെ ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പല്‍ നിയമനത്തിലെ സ്വജനപക്ഷപാതവും അഴിമതിയും ചൂണ്ടിക്കാണിച്ച് സി.എസ്.ഐ സഭയിലെ ഒരു വിഭാഗം ഗവര്‍ണര്‍ക്കും വിജിലന്‍സിനും പരാതി സമര്‍പ്പിച്ചിട്ടുണ്ട്. ക്രമക്കേട് ചൂണ്ടിക്കാട്ടി നേരത്തെ യൂണിവേഴ്‌സിറ്റി അധികൃതരെ സമീപിച്ചിട്ടുണ്ടെങ്കിലും ഗോഡ് വിനെ നീക്കം ചെയ്യാന്‍ മാനേജ്‌മെന്റോ ഇന്റര്‍വ്യൂ റദ്ദു ചെയ്യാന്‍ കാലിക്കറ്റ് സര്‍വ്വകലാശാലയോ ഇതുവരെ തയ്യാറായിട്ടില്ലെന്നും മലബാര്‍ ഡയാസിസ് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

Advertisement