കല്‍പ്പറ്റ: സി.പി.ഐ.എം വയാനാട് ജില്ലാ സമ്മേളനത്തിന്റെ പ്രചാരണ ബോര്‍ഡില്‍ കാറല്‍ മാര്‍ക്‌സിനൊപ്പം യേശുക്രിസ്തുവിന്റെയും ചിത്രം. കല്‍പ്പറ്റ പിണങ്ങോട് ജംഗ്ഷനിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. കല്‍പ്പറ്റ ലോക്കല്‍ കമ്മറ്റിക്ക് കീഴിലെ തുര്‍ക്കി ബ്രാഞ്ച് ആണ് ബോര്‍ഡ് സ്ഥാപിച്ചത്.

ക്രിസ്തുവിന്റെ ചിത്രമുള്ള സി.പി.ഐ.എം സമ്മേളന പ്രചാരണ ബോര്‍ഡിനെതിരെ ക്രൈസ്തവ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രസ്തുത ബോര്‍ഡ് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ച് കല്‍പ്പറ്റ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

മതവിശ്വാസവുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മും ക്രൈസ്തവ സഭകളും തമ്മില്‍ ആശയ സംഘട്ടനങ്ങള്‍ ശക്തമായി നിലക്കുന്ന സമയത്താണ് പുതിയ സംഭവം എന്നത് ശ്രദ്ധേയമാണ്.

Malayalam News
Kerala News in English