എഡിറ്റര്‍
എഡിറ്റര്‍
ക്രിസ്പി ചിക്കന്‍ വരുന്നു
എഡിറ്റര്‍
Monday 19th November 2012 11:11am

ഗ്രാന്‍ഡ് ഫിലിം കോര്‍പറേഷന്റെ ബാനറില്‍ നൗഷാദ് മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രമാണ് ക്രിസ്പി ചിക്കന്‍. കലാഭവന്‍ നവാസ്, വിനോദ് കോവൂര്‍, നന്ദന്‍ഉണ്ണി, മിഥുന്‍, അനുരാധ, പഥംജി എന്നിവരാണ് പ്രധാന താരങ്ങളായി ചിത്രത്തില്‍ വേഷമിടുന്നത്. പുതുമുഖം ആര്യനയനാണ് ചിത്രത്തിലെ നായിക.

Ads By Google

റാം ബോംറിയാന്‍ എന്നയാളിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ ക്രിസ്പി ചിക്കന്‍ തയ്യാറാക്കുന്ന സംഘമാണ് നന്ദന്‍, പാച്ചന്‍, സരസന്‍, മായ, ശ്രുതി, പഥംജി എന്നിവര്‍. ഡോര്‍ ടു ഡോര്‍ ഡെലിവറിയാണ് ഇവിടുത്തെ പ്രത്യേകത.

ഒരിക്കല്‍ ഡോര്‍ ടു ഡോര്‍ ഡെലിവറിയുമായ് ബന്ധപ്പെട്ട് നന്ദന്‍ ഒരു ടീച്ചറിന്റെ വീട്ടില്‍ ചെന്നപ്പോള്‍ വീട്ടുടമയായ സ്ത്രീ മരിച്ചു കിടക്കുന്നതാണ് കാണുന്നത്. അവരുടെ കുട്ടി അനാഥനായി കാണപ്പെട്ടു. തുടര്‍ന്ന് അരങ്ങേറുന്ന സംഭവങ്ങളാണ് ഈ സിനിമയിലൂടെ പറയുന്നത്.

ഒരേസമയം കോമഡിയും എന്നാല്‍ ഗൗരവവും ഒത്തുചേര്‍ത്താണ് കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്. വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ ഗാനങ്ങള്‍ക്ക് ജാസിഗിഫ്റ്റ് ഈണം പകര്‍ന്നിരിക്കുന്നു.

റിയാസ്ഖാന്‍, നിഷാന്ത് സാഗര്‍, രാജീവ്, അനീഷ്, അംബികാമോഹന്‍, മിനിഅരുണ്‍, ഇന്ദ്രന്‍സ്, ചെമ്പില്‍അശോകന്‍ എന്നിവരും പ്രധാന താരങ്ങളാണ്. പ്രമോദ് ലെന്‍സ് മാന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിങ്- സൂരജ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദിലീപ് ചാമക്കാല.

ചിത്രത്തിന്റെ ഷൂട്ടിങ്‌ കോട്ടയത്ത് ആരംഭിച്ചു. കോട്ടയത്തും കോയമ്പത്തൂരിലുമായി ക്രിസ്പി ചിക്കന്റെ ഷൂട്ടിങ്‌ പൂര്‍ത്തിയാകും.

Advertisement