മൊട്ടേര: ന്യൂസിലാന്‍ഡിനെതിരായ ആദ്യടെസ്റ്റിന്റെ നാലാംദിനത്തില്‍ ഉച്ചവരെ ഇന്ത്യക്കായിരുന്നു മേല്‍ക്കൈ. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ കിവീസ് പേസര്‍ ക്രിസ് മാര്‍ട്ടിന്‍ കരുതിവച്ചത് മറ്റൊന്നായിരുന്നു. വെറും 25 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റാണ് മാര്‍ട്ടിന്‍ നെടിയത്. നാലാംദിനം കളിനിര്‍ത്തുനിര്‍ത്തുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റിന് 82 എന്ന നിലയില്‍ തകരുകയാണ്.

നാലാംദിനം ബാറ്റിംഗ് ആരംഭിച്ച കീവിസിനായി വില്യംസണ്‍ 131 റണ്‍സെടുത്തു. വെറ്റോറി 41 റണ്‍സോടെ പുറത്താകാതെ നിന്നു. 28 റണ്‍സിന്റെ ലീഡുമായി രണ്ടാമിന്നിംഗ്‌സാരംഭിച്ച ഇന്ത്യയെ ക്രിസ് മാര്‍ട്ടിന്‍ എറിഞ്ഞിടുകയായിരുന്നു. സെവാഗ്, ദ്രാവിഡ്, സച്ചിന്‍,ധോണി,റെയ്‌ന എന്നിവരാണ് മാര്‍ട്ടിനു മുന്നില്‍ അടിയറവു പറഞ്ഞത്.