ബാംഗ്ലൂള്‍; ക്രിസ് ഗെയ്ല്‍ എന്ന മഹാമേരുവിന്റെ പ്രഭാവത്തില്‍ പഞ്ചാബിന്റെ രാജാക്കന്‍മാര്‍ക്ക് അടിപതറി. ബാറ്റുകൊണ്ടും പന്തുകൊണ്ടും പഞ്ചാബിനെ തകര്‍ത്തെറിഞ്ഞ ഗെയ്‌ലിന്റെ കളിമികവില്‍ 85 റണ്‍സിന്റെ കൂറ്റന്‍ജയമാണ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്.

ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂര്‍ ഗെയിംപ്ലാന്‍ കൃത്യമായി നടപ്പാക്കി. ദില്‍ഷനെ (16) പെട്ടെന്ന് നഷ്ടമായെങ്കിലും ഗെയ്ല്‍ കടന്നാക്രമണം തടയാന്‍ പഞ്ചാബിന്റെ ബൗളര്‍മാര്‍ക്കായില്ല. 49 പന്തില്‍ 107 റണ്‍സെടുത്ത് ഗെയ്ല്‍ പുറത്താകുമ്പോഴേക്കും ബാംഗ്ലൂര്‍ മികച്ച സ്‌കോറിലെത്തിയിരുന്നു. 10 തവണ നിലംതൊട്ടം ഒമ്പതുതവണ നിലംതൊടാതെയും പന്ത് അതിര്‍ത്തി കടന്നു. ബാംഗ്ലൂരിനായി കോലിയും ഡിവില്ലിയേര്‍സും 27 റണ്‍സെടുത്തു.

കൂറ്റന്‍ ലക്ഷ്യത്തെ കീഴടക്കാനിറങ്ങിയ പഞ്ചാബിന് ആദ്യമേ ക്യാപ്റ്റന്‍ ഗില്‍ക്രിസ്റ്റിനെ നഷ്ടമായി. പഠാന്റെ ഏറില്‍ ഗില്‍ക്രിസ്റ്റ് റണ്ണൗട്ടാവുകയായിരുന്നു. മുന്‍ കളികളില്‍ ടീമിന്റെ രക്ഷകനായ വാല്‍താട്ടിക്കും (21) കാര്യമായൊന്നും ചെയ്യാനായില്ല. നാലോവറില്‍ 21 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റെടുത്ത ഗെയ്ല്‍ ബൗളിംഗിലും തിളങ്ങി. ഗെയ്ല്‍ തന്നെയാണ് കളിയിലെ താരം.