Categories

അവസാന ഏകദിനത്തിലും ഗെയ്ല്‍ ഔട്ട്

chris-gayleആന്റിഗ്വ: ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള അവസാന ഏകദിനത്തിലും ഗെയ്ല്‍ ഔട്ട്. ഇന്ത്യക്കെതിരെ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനടീം പ്രഖ്യാപിച്ചപ്പോഴും വെസ്റ്റിന്‍ഡീസ് ടീമില്‍ ക്രിസ് ഗെയ്ല്‍ ഇല്ല. വിന്‍ഡീസ് ടീമില്‍ കിര്‍ക് എഡ്വേര്‍ഡ്‌സിനു പകരം ഓപ്പണര്‍ അഡ്രിയാന്‍ ബരതിനെ ഉള്‍പ്പെടുത്തിയത് മാത്രമാണ് ഇന്ന് പ്രഖ്യാപിച്ച 13 അംഗ ടീമിലുള്ള ഏക മാറ്റം. പേസ് ബൗളര്‍ രവി രാംപോളും ടീമില്‍ തിരിച്ചെത്തി.

ക്രിക്കറ്റ് ബോര്‍ഡിനെതിരെ പരസ്യപ്രസ്താവന നടത്തിയതിനാലാണ് ഗെയ്‌ലിനെ ടീമിലെടുക്കാത്തത്. ഗെയ്‌ലിനെ തിരിച്ച് ടീമിലെടുക്കണമെങ്കില്‍ ബോര്‍ഡ് അധികൃതരുമായും സെലക്ഷന്‍ കമ്മിറ്റിയുമായും കൂടിക്കാഴ്ചയ്ക്ക് തയാറാവണമെന്നാണ് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെടുന്നത്. കൂടിക്കാഴ്ചയ്ക്ക് ഗെയ്ല്‍ തയാറായില്ലെങ്കില്‍ സബീന പാര്‍ക്കില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിലും ഉണ്ടാകാനിടയില്ല. 20-ാം തിയതിയാണ് ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.