എഡിറ്റര്‍
എഡിറ്റര്‍
ക്രിസ് ഗെയില്‍ ടീമില്‍ തിരിച്ചെത്തി
എഡിറ്റര്‍
Tuesday 5th June 2012 11:28am

ലണ്ടന്‍: പതിനഞ്ചു മാസത്തെ ഇടവേളയ്ക്കുശേഷം ഓപ്പണര്‍ ക്രിസ് ഗെയില്‍ വെസ്റ്റിന്‍ഡീസ് ഏകദിന ടീമില്‍ മടങ്ങിയെത്തി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള വിന്‍ഡീസ് ടീമിലാണ് ഗെയില്‍ ഇടംപിടിച്ചത്.

കഴിഞ്ഞ വര്‍ഷം ഒരു അഭിമുഖത്തിനിടെ കോച്ച് ഓട്ടിസ് ഗിബ്‌സണെ പരസ്യമായി വിമര്‍ശിച്ചതിന്റെ പേരിലാണ് ഗെയിലിനെ ദേശീയ ടീമില്‍ നിന്നൊഴിവാക്കിയത്.

വെസ്റ്റിന്‍ഡീസ് പ്രധാനമന്ത്രി റാല്‍ഫ് ഗോണ്‍സാലോസ്, ആന്റിഗ്വ-ബാര്‍ബുഡ പ്രധാനമന്ത്രി ബാള്‍ഡ്‌വിന്‍ സ്‌പെന്‍സര്‍ എന്നിവര്‍കൂടി ഇടപെട്ടതോടെയാണ്‌ ഗെയിലിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് തയാറായിരിക്കുന്നത്.

സംഭവത്തില്‍ മാപ്പു പറഞ്ഞാല്‍ ഗെയിലിനെ ടീമിലേക്ക് പരിഗണിക്കാമെന്നായിരുന്നു ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്. അടുത്തിടെ സമാപിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ടോപ് സ്‌കോററായിരുന്നു ഗെയില്‍.

Advertisement