Categories

ഗെയ്ല്‍ പുറത്ത്: ഡാരില്‍ സമി വീന്‍ഡീസ് ക്യാപ്റ്റന്‍

ആന്റിഗ്വ:  ഡാരന്‍ സമിയെ വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി നിയമിച്ചു. നിലവിലെ ക്യാപ്റ്റന്‍ ക്രിസ് ഗെയ്‌ലിനെ പുറത്താക്കിയാണ് സമിയെ ക്യാപ്റ്റനായി നിയമിക്കാന്‍ വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചത്.

ഗെയ്‌ലിന്റെ നേതൃത്വത്തില്‍ ടീമിന് മികച്ച പ്രകടനം നടത്താനായിരുന്നില്ല. ഐ സി സിയുടെ ഏകദിന-ടെസ്റ്റ് റാങ്കിംഗില്‍ യഥാക്രമം ഏഴും എട്ടും സ്ഥാനങ്ങളിലാണ് ടീം. സമി എട്ടു ടെസ്റ്റിലും 43 ഏകദിനങ്ങളിലും 19 ട്വന്റി-20യിലും ടീമിനായി കളിച്ചിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.